ആക്ഷേപങ്ങളിൽ പ്രതികരിക്കേണ്ടെന്ന് ബി.ജെ.പി നേതൃത്വത്തിന് കേന്ദ്ര നേതൃത്വത്തിെൻറ നിർദേശം
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ബി.ജെ.പിക്കും വി. മുരളീധരനുമെതിരെ ഉയർന്ന ആക്ഷേപങ്ങളിൽ പ്രതികരിക്കേണ്ടതില്ലെന്ന് സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന് കേന്ദ്ര നേതൃത്വത്തിെൻറ നിർദേശം. സി.പി.എം സംസ്ഥാന നേതൃത്വം മുരളീധരനും ബി.ജെ.പിക്കുമെതിരെ നിലപാട് കടുപ്പിക്കുകയും പ്രത്യാരോപണം ശക്തമാക്കുകയും ചെയ്യുന്നതിനിടെയാണ് സംസ്ഥാന നേതൃത്വത്തെ അമ്പരപ്പിച്ച് കേന്ദ്ര ഇടപെടൽ.
സംഘ്പരിവാറിന് സ്വാധീനമുള്ള ജനം ടി.വിയിലെ മുൻ കോഒാഡിേനറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെ സ്വർണക്കടത്ത് കേസിലെ അന്വേഷണ ഏജൻസി ചോദ്യം ചെയ്തതോടെയാണ് സി.പി.എം ആരോപണം ശക്തമാക്കിയത്. കേസിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരെൻറ ആക്ഷേപം മുഖ്യമന്ത്രിയെ നേരിട്ട് ലക്ഷ്യമിട്ടായിരുന്നു. അനിൽ നമ്പ്യാരുമായി സംസാരിച്ചെന്ന സ്വപ്ന സുരേഷിെൻറ മൊഴിയാണ് മുരളീധരനെതിരെ സി.പി.എം ഉപയോഗിക്കുന്നത്. പക്ഷേ ആക്ഷേപത്തിനോട് പ്രതികരിക്കേെണ്ടന്നാണ് ബി.ജെ.പി കേന്ദ്രനേതൃത്വത്തിെൻറ നിർദേശം.
അതേസമയം സ്വർണക്കടത്ത് കേസിൽ ഉൾപ്പെടെ സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രന് പാർട്ടിയിൽനിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല. പി.കെ. കൃഷ്ണദാസ് പക്ഷത്തിെൻറ നിസ്സഹകരണം കാരണം സംഘടനാ സംവിധാനം ചലിപ്പിക്കേണ്ട ബാധ്യത മുരളീധരപക്ഷത്തിെൻറ മാത്രം ഉത്തരവാദിത്തമായി ചുരുങ്ങി. സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ എം.ടി. രമേശ് പൂർണമായും മാറിനിൽക്കുേമ്പാൾ മുരളീധരപക്ഷത്തെ സി. കൃഷ്ണകുമാറും പി. സുധീറും വേണ്ടത്ര ശോഭിക്കുന്നില്ലെന്ന ആക്ഷേപം സുരേന്ദ്രനൊപ്പമുള്ളവർക്കുണ്ട്.
സംസ്ഥാന പ്രസിഡൻറ് എന്ന നിലമറന്ന് സമരങ്ങളിൽ പെങ്കടുക്കേണ്ട ഗതിയിലാണ് സുരേന്ദ്രനെന്ന ആക്ഷേപം പാർട്ടിയിലുണ്ട്. സെക്രേട്ടറിയറ്റിൽ തീപിടിച്ചപ്പോൾ പൊലീസുകാർ സുരേന്ദ്രെൻറ കൈക്ക് പിടിച്ച് നീക്കിയ സ്ഥിതിവിശേഷം സൃഷ്ടിച്ചത് ആ പദവിക്കുതന്നെ നാണക്കേടായെന്ന ആക്ഷേപവുമുണ്ട്. തദ്ദേശ, നിയമസഭാ ഉപതെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ആദ്യ പരീക്ഷണത്തിൽ സുരേന്ദ്രന് കാൽ തെറ്റുന്നത് യു.ഡി.എഫിന് രാഷ്ട്രീയമായി ഗുണം ചെയ്യുമോയെന്ന ആശങ്കയിലാണ് സി.പി.എം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.