തൃശൂരില്‍ ബി.ജെ.പി വോട്ടിന് പണം നല്‍കിയെന്ന്; 500 രൂപ നല്‍കിയെന്ന് പരാതിക്കാര്‍
text_fieldsതൃശൂര്‍: ബി.ജെ.പി വോട്ടിന് പണം നല്‍കിയെന്ന ആക്ഷേപവുമായി തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ ഒളരി ശിവരാമപുരം കോളനിയിലെ താമസക്കാര്‍. അടിയാത്ത് ഓമന , ചക്കനാരി ലീല എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്. പ്രദേശത്തെ ബി.ജെ.പി പ്രവർത്തകനായ സുഭാഷ് വീട്ടിലെത്തി പണം നൽകിയെന്നാണ് ആക്ഷേപം. പണം വേണ്ടെന്ന് പറഞ്ഞ് മടക്കിനൽകിയെന്ന് പരാതിക്കാർ പറയുന്നു.
സംഭവമറിഞ്ഞ് ആള് കൂടിയപ്പോഴേക്കും പണവുമായി വന്നയാൾ മടങ്ങിയെന്നാണ് കോളനിവാസികൾ പറയുന്നത്. അതേസമയം സംഭവത്തില്‍ ബി.ജെ.പിക്ക് പങ്കില്ലെന്ന് ജില്ല അധ്യക്ഷൻ കെ.കെ. അനീഷ് കുമാർ. തോൽവി ഉറപ്പിച്ച മറ്റ് രാഷ്ട്രീയപ്പാർട്ടികൾ നടത്തുന്ന വ്യാജ പ്രചരണമാണിതെന്നും ബി.ജെ.പി ആരോപിക്കുന്നു. തൃശൂരില്‍ സുരേഷ് ഗോപിയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. തുടക്കത്തിലുള്ള ത്രികോണ മത്സരത്തിൽ നിന്നും തൃശൂർ യു.ഡി.എഫ് -എൽ.ഡി.എഫ് മത്സരത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ബി.ജെ.പി പ്രവർത്തകൻ വോട്ടിന് പണം നൽകിയെന്ന ആക്ഷേപം ഏറെ ഗൗരവത്തോടെയാണ് ഇടത്, വലത് മുന്നണി നോക്കി കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.