കേസിൽ ട്വിസ്റ്റ്; കൃഷ്ണകുമാറിന്റെ കണ്ണിൽകൊണ്ടത് ബി.ജെ.പി നേതാവിന്റെ താക്കോൽ
text_fieldsകൊല്ലം: സ്വീകരണത്തിനിടെ ബി.ജെ.പി കൊല്ലം സ്ഥാനാർഥി ജി. കൃഷ്ണകുമാറിന്റെ കണ്ണിൽ പരിക്കേറ്റ സംഭവത്തിൽ വൻ ട്വിസ്റ്റ്. സി.പി.എമ്മിനെതിരെ ആരോപണം ഉന്നയിച്ച് നൽകിയ പരാതി പൊലീസ് അന്വേഷിച്ചപ്പോൾ ‘കുടുങ്ങി’യത് ബി.ജെ.പി കുണ്ടറ പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി സനൽ പുത്തൻവിള. ഇയാളുടെ കൈയിലുണ്ടായിരുന്ന താക്കോൽ ആണ് കൃഷ്ണകുമാറിന്റെ കണ്ണിൽകൊണ്ടത്.
കുണ്ടറ മുളവന ചന്തമുക്കിലെ പ്രചരണത്തിനിടെ ശനിയാഴ്ച ആണ് കൃഷ്ണകുമാറിന്റെ കണ്ണിൽ പരിക്കേറ്റത്. കുണ്ടറ പൊലീസും രഹസ്യാന്വേഷണ വിഭാഗവും നടത്തിയ അന്വേഷണമാണ് ബി.ജെ.പി നേതാവിലേക്ക് എത്തിയത്. സനലിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.