ന്യൂനപക്ഷ കേന്ദ്രങ്ങളിൽ അക്രമത്തിന് ബി.ജെ.പി ആസൂത്രണം നടത്തി -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ബി.ജെ.പിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ന്യൂനപക്ഷ കേന്ദ്രങ്ങളിലും മറ്റും പ്രകടനവും അക്രമവും ഉണ്ടാക്കാന്‍ ആസൂത്രണം നടത്തിയെന്ന് നിയമസഭയിൽ മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ. അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയുള്ള പ്രതിപക്ഷ നോട്ടീസിന് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വാട്ട്സ്ആപ്പില്‍ സന്ദേശമയക്കാതെയും ഒരുപോസ്റ്റര്‍ പോലും ഒട്ടിക്കാതെയും ഫോണുകളില്‍ സംസാരിക്കാതെയുമായിരുന്നു ആസൂത്രണം. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് ഇത് കണ്ടെത്തിയത്. അവരുടെ ക്രിയാത്മക ഇടപെടലിലൂടെയാണ് കേരളത്തെ കലാപഭൂമിയാക്കാനുള്ള ബി.ജെ.പിയുടെ പരിശ്രമം തടഞ്ഞത്. ഇന്നുവരെ കേട്ടുകേൾവിയില്ലാത്ത വാട്ട്സ്ആപ് ഹർത്താലും നേരത്തെ സംസ്ഥാനത്തുണ്ടായി. കലാപമുണ്ടാക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയതും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നതും സംസ്ഥാന പൊലീസാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു -കെ. സുരേന്ദ്രൻ
തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് നിയമസഭയിൽ സംസാരിച്ച മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സി.പി.എമ്മുകാർ പ്രതികളായ കൊലപാതകങ്ങൾ വാക്കുതർക്കമായി സഭയിൽ അവതരിപ്പിക്കുന്ന മുഖ്യമന്ത്രി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് അധഃപതിച്ചു. കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകനെയും ഹരിപ്പാട് ആർ.എസ്.എസ് പ്രവർത്തകനെയും കൊല ചെയ്തത് സി.പി.എമ്മുകാരാണെന്നത് പിണറായി വിജയൻ മറച്ചുവെക്കുകയാണ്. കണ്ണൂരിൽ വിവാഹ ഘോഷയാത്രയ്ക്കിടെ ബോംബെറിഞ്ഞ് യുവാവിനെ കൊന്നതും സി.പി.എമ്മുകാരാണ് -സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.