ബി.ജെ.പി സാധ്യതാപട്ടികയായി; വി. മുരളീധരൻ മത്സരിച്ചേക്കില്ല
text_fieldsതൃശൂർ: സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, നടൻ സുരേഷ് ഗോപി, മെട്രോമാൻ ഇ. ശ്രീധരൻ, മുൻ ഡി.ജി.പി ടി.പി. സെൻകുമാർ എന്നിവരുടെ പേരുൾപ്പെടുത്തി ബി.ജെ.പിയുടെ സ്ഥാനാർഥി സാധ്യതാപട്ടിക.
കേന്ദ്രസഹമന്ത്രി വി. മുരളീധരൻ മത്സരരംഗത്തുണ്ടാകില്ലെന്ന് സൂചന. വി. മുരളീധരെൻറ പേര് ഉൾപ്പെടുത്തണോ എന്ന കാര്യത്തിലും സുരേഷ് ഗോപി ഏത് മണ്ഡലത്തിൽ മത്സരിക്കണം എന്ന കാര്യത്തിലും ദേശീയ നേതൃത്വം അന്തിമ തീരുമാനമെടുക്കും.
തൃശൂരിൽ േചർന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് ധാരണ. ഇ. ശ്രീധരൻ പാലക്കാട്ട് മത്സരിക്കും. തൃശൂരിലും തിരുവനന്തപുരം സെൻട്രലിലും ആണ് സുരേഷ് ഗോപിയെ പരിഗണിക്കുന്നത്. കോന്നിയിൽ ആദ്യ പേരായാണ് സുരേന്ദ്രനെ ഉൾപ്പെടുത്തിയത്.
നേമത്ത് മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കുമ്മനം രാജശേഖരനെ വട്ടിയൂര്‍കാവ് മണ്ഡലത്തിലും ഉൾപ്പെടുത്തി. കോഴിക്കോട് നോർത്ത് എം.ടി. രമേശ്, കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസ്, മലമ്പുഴയിൽ സി. കൃഷ്ണകുമാർ, കോവളത്ത് എസ്. സുരേഷ്, ഇരിങ്ങാലക്കുടയിൽ മുൻ ഡി.ജി.പി ജേക്കബ് തോമസ് എന്നിവരെയും പരിഗണന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴക്കൂട്ടം, വട്ടിയൂർക്കാവ്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ സ്ഥാനാർഥികളിലും അന്തിമ തീരുമാനമായിട്ടില്ല. പട്ടികയുമായി വെള്ളിയാഴ്ച വി. മുരളീധരനും കെ. സുരേന്ദ്രനും ഡൽഹിയിലെത്തും. സ്ഥാനാർഥി പട്ടിക നാളെ വ്യക്തമാകുമെന്ന് സംസ്ഥാനത്തിെൻറ ചുമതലയുള്ള കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു. ശനിയാഴ്ച നടക്കുന്ന പാര്‍ലമെൻററി ബോര്‍ഡ് യോഗം അന്തിമ തീരുമാനമെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.