ബി.ജെ.പിക്കെതിരെ സി.പി.എം -കോൺഗ്രസ് കൂട്ടുകെട്ട്; ചെന്നിത്തലയുടെ വീട്ടുപടിക്കൽ ഉപവാസവുമായി ബി.ജെ.പി
text_fieldsമാന്നാർ (ആലപ്പുഴ): ബി.ജെ.പി ഭരണത്തിൽ വരാതിരിക്കാൻ സി.പി.എമ്മിനെ പിന്തുണച്ച കോൺഗ്രസ് നടപടിയിൽ പ്രതിഷേധവുമായി ബി.ജെ.പി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തട്ടകമായ ചെന്നിത്തല -തൃപ്പെരുന്തുറ പഞ്ചായത്തിലെ സി.പി.എം - കോൺഗ്രസ് കൂട്ടുകെട്ടിനെതിരെയാണ് ബി.ജെ.പി സമരം പ്രഖ്യാപിച്ചത്.
രമേശ് ചെന്നിത്തലയുടെ വീട്ടുപടിക്കൽ ബി.ജെ.പി ജില്ല പ്രസിഡൻറ് എം.വി. ഗോപകുമാർ ഉപവസിക്കും. ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ ഉപവാസം ഉദ്ഘാടനം ചെയ്യും.
18 സീറ്റുള്ള ചെന്നിത്തല -തൃപ്പെരുന്തുറ പഞ്ചായത്തിൽ യു.ഡി.എഫിനും ബി.ജെ.പിക്കും ആറുവീതവും എൽ.ഡി.എഫിന് അഞ്ചും അംഗങ്ങളാണുള്ളത്. പ്രസിഡൻറ് സ്ഥാനം പട്ടികജാതി വനിതസംവരണമാണ്. ഈ സ്ഥാനത്തേക്ക് മത്സരിക്കാൻ കോൺഗ്രസിന് സ്ഥാനാർഥിയുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ ബി.ജെ.പിയെ ഒഴിവാക്കാൻ കോൺഗ്രസ് പ്രതിനിധികൾ എൽ.ഡി.എഫിന് വോട്ടുചെയ്യുകയായിരുന്നു. കോൺഗ്രസ് വിമതനായ 15ാം വാർഡ് അംഗം ദിപു പടകത്തിൽ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. പടിഞ്ഞാേറ വഴി ഒന്നാം വാർഡിൽ ജനറൽ സീറ്റിൽനിന്ന് വിജയിച്ച സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രനാണ് പ്രസിഡൻറായത്.
11 വോട്ട് നേടിയാണ് വിജയമ്മയുടെ വിജയം. ൈവസ് പ്രസിഡൻറ് സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പിൽ കോൺഗ്രസിലെ രവികുമാർ വിജയിച്ചു. എൽ.ഡി.എഫ് സ്വതന്ത്രയുടെ ഒരുവോട്ടുകൂടി നേടി ഏഴ് വോട്ട് കരസ്ഥമാക്കിയാണ് രവികുമാർ വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.