അക്രമ സംഭവങ്ങൾ അമർച്ച ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി ആക്ഷേപം
text_fieldsകോഴിക്കോട്: ശബരിമല വനിത പ്രവേശനത്തിെൻറ പേരിൽ പൊതുജനങ്ങളെ ബന്ദിയാക്കി ഒരു പക ൽ മുഴുവൻ സംസ്ഥാനത്തുടനീളം നടന്ന അക്രമസംഭവങ്ങൾ അമർച്ചചെയ്യുന്നതിൽ സർക്കാർ പ രാജയപ്പെട്ടതായി പരക്കെ ആക്ഷേപം. ആർ.എസ്.എസ് ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ശബരി മല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ കുഴപ്പങ്ങൾ ഉണ്ടാകുമെന്നു രഹസ്യാന്വേഷണ ഏജ ൻസികൾ മുന്നറിയിപ്പ് നൽകിയിട്ടും മുന്നൊരുക്കങ്ങൾ ഏർപ്പെടുത്തുന്നതിൽ പൊലീസിന് വീ ഴ്ച പറ്റിയെന്നാണ് വിമർശനം.
ഹർത്താൽ ദിനത്തിൽ കടകൾ തുറക്കുന്നവർക്കും വാഹനങ്ങ ൾ ഓടിക്കുന്നവർക്കും സംരക്ഷണം നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നെങ്കിലും അതു പേരിനുമാത്രമായി മാറി. കടകൾ തുറന്നവർക്കു വലിയതോതിൽ നാശനഷ്ടം ഉണ്ടായി. വാഹനങ്ങൾ അടിച്ചുതകർത്തപ്പോൾ പൊലീസ് കാഴ്ചക്കാരായി നോക്കിനിന്നു. സംഘ്പരിവാറുകാരെ നേരിടാൻ ചിലയിടങ്ങളിൽ സി.പി.എം പ്രവർത്തകർ ഇറങ്ങിയതോടെ തെരുവുകൾ യുദ്ധക്കളമായി മാറി.
ശബരിമല യുവതീപ്രവേശന വാർത്ത പുറത്തുവന്ന ബുധനാഴ്ച രാവിലെ മുതൽ സംസ്ഥാനത്തിെൻറ പല ഭാഗങ്ങളിലും അക്രമം ആരംഭിച്ചിരുന്നു. പലയിടങ്ങളിലും കടകൾ ബലംപ്രയോഗിച്ച് അടപ്പിച്ചു. ഇതിെൻറ വെളിച്ചത്തിൽ വ്യാഴാഴ്ച പ്രഖ്യാപിച്ച ഹർത്താൽ അക്രമാസക്തമാകുമെന്ന കൃത്യമായ വിവരം പൊലീസിനുണ്ടായിരുന്നു. അക്രമം അനുവദിക്കില്ലെന്നു മുഖ്യമന്ത്രിയും ഡി.ജി.പിയും ആവർത്തിച്ചുപറഞ്ഞെങ്കിലും തിരുവനന്തപുരം മുതൽ കാസർകോട് വരെ എല്ലായിടത്തും കുഴപ്പങ്ങളുണ്ടായി.
ഹർത്താലിൽ ഒറ്റപ്പെട്ട ചില സംഭവങ്ങൾ നടക്കാറുണ്ടെങ്കിലും ഇത്രമാത്രം ആസൂത്രിത അക്രമങ്ങൾ സംസ്ഥാനത്ത് അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. ജനജീവിതം പൂർണമായി നിശ്ചലമാക്കി കലാപം അഴിച്ചുവിടുകയാണ് സംഘ്പരിവാർ ചെയ്തത്. ഇതു പൊതുജനങ്ങളിൽ വലിയതോതിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലായി നൂറോളം കെ.എസ്.ആർ.ടി.സി ബസുകളാണ് എറിഞ്ഞു തകർത്തത്. കൊച്ചിയിലും കോഴിക്കോട്ടും തൃശൂരിലും മറ്റു പ്രധാന വ്യാപാര കേന്ദ്രങ്ങളിലും കടകൾ തുറക്കാൻ ചെന്നവർക്ക് അടി കിട്ടുകയും തുറന്ന കടകൾ മാത്രമല്ല, അടച്ച കടകൾ തള്ളിത്തുറന്ന് അടിച്ചു തകർക്കുകയും ചെയ്തു.
ഹർത്താലിൽ കടകൾ തുറക്കാനും വാഹനങ്ങൾ ഓടിക്കാനുമൊക്കെ തീരുമാനമെടുത്ത് അതു നടപ്പാക്കാൻ ശ്രമിച്ചവർക്കു വേണ്ടത്ര പൊലീസ് സംരക്ഷണം ലഭിക്കാത്തതിനാൽ പിന്തിരിയേണ്ടിവന്നു. കല്ലേറിൽ നിരവധി പൊലീസുകാർക്കും പരിക്കുപറ്റി. മുെമ്പാരിക്കലും ഉണ്ടാകാത്ത വിധം മാധ്യമപ്രവർത്തകർക്കു നേരെയും സംസ്ഥാനത്തുടനീളം സംഘടിത ആക്രമണം നടന്നു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സംഘ്പരിവാർ സമരം ആരംഭിച്ചതിെൻറ തുടക്കം മുതൽ കണ്ട പ്രവണതയാണിത്. നിലക്കലിലും പമ്പയിലും മറ്റും നേരത്തേ വനിത മാധ്യമപ്രവർത്തകരെയടക്കം ആക്രമിച്ചു പരിക്കേൽപിച്ചതിെൻറ തുടർച്ചയെന്നോണം ഇന്നലെ മാധ്യമപ്രവർത്തകരുടെ തൊഴിലുപകരണങ്ങൾ നശിപ്പിക്കുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തു.
അക്രമികളെ മുഴുവൻ അറസ്റ്റ് ചെയ്തു നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും ഇതിനായി ബ്രോക്കൺ വിൻഡോ എന്ന പേരിൽ സ്പെഷൽ ഡ്രൈവ് തുടങ്ങിയെന്നുമാണ് കുഴപ്പങ്ങൾ അടങ്ങിയ ശേഷം പൊലീസ് ഔദ്യോഗികമായി അറിയിച്ചത്. അക്രമം നടന്നശേഷം കുറ്റവാളികളെ പിടിക്കുന്നതിലല്ല, അതു തടയാൻ മുന്നൊരുക്കങ്ങൾ നടത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന പ്രാഥമിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സർക്കാറിനു കഴിഞ്ഞോ എന്നതാണ് ഉയരുന്ന ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.