കോവിഡ് കെയർ സെൻറർ തകർക്കാൻ ബി.ജെ.പി-സംഘ്പരിവാർ ശ്രമമെന്ന്
text_fieldsപന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിെൻറ ചുമതലയിൽ പറന്തൽ ബൈബിൾ കോളജിൽ പ്രവർത്തിക്കുന്ന കോവിഡ് ഡോമിസിലറി കെയർ സെൻററിനെതിരെ വ്യാജ വാർത്ത നൽകി തകർക്കാൻ ബി.ജെ.പി-സംഘ്പരിവാർ ശ്രമം നടക്കുന്നതായി ആരോപണം. വ്യാജപ്രചാരണത്തിനെതിരെ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് അധികൃതർ പൊലീസിൽ പരാതി നൽകി.
കോവിഡ് പോസിറ്റിവായി അവിടെ പ്രവേശിപ്പിച്ച ചില വ്യക്തികൾക്ക് പല പ്രാവശ്യമായി സിഗരറ്റ്, പാൻപരാഗ്, മദ്യം മുതലായ ലഹരി വസ്തുക്കൾ പുറത്തുനിന്ന് എത്തിച്ച് കൊടുക്കാൻ ശ്രമിച്ചപ്പോൾ സെൻററിലെ ഉദ്യോഗസ്ഥർ തടയുകയും ഇതേതുടർന്നുള്ള വിരോധം മൂലം ഈ രോഗിയും ഇയാളുടെ കൂട്ടുകാരായ അഞ്ച് രോഗികളും കൂടി സെൻററിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചതായി സി.പി.എം ജനപ്രതിനിധികളുടെ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്ഥലത്ത് എത്തി പരിശോധന നടത്തി.
പരിശോധനയിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിെൻറ കാര്യത്തിലടക്കം ഒരുവിധ പ്രശ്നങ്ങളും ഇല്ലെന്ന് കണ്ടെത്തി. സി.സി.ടി.വി പരിശോധിച്ചപ്പോൾ പൊതിച്ചോറ് കൊണ്ടുവെക്കുന്നിടത്ത് അവിടെ കോവിഡ് ചികിത്സയിലുള്ള ഒരു സംഘ്പരിവാർ പ്രവർത്തകൻ പൊതികളിൽ എന്തോ വെക്കുന്നത് കാണാൻ കഴിഞ്ഞതായും കണ്ടെത്തി. ഇേതതുടർന്നാണ് പന്തളം പൊലീസിൽ പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.