ബി.ജെ.പി കോഴ വിവാദം: ആർ.എസ്.എസ് ഇടപെടുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാന ബി.ജെ.പിയെ പിടിച്ചുലച്ച അഴിമതി ആരോപണ വിഷയങ്ങളിൽ ആർ.എസ്.എസ് ഇടപെടുന്നു. ബി.ജെ.പി നേതാക്കൾ അനധികൃത സ്വത്ത് സമ്പാദിെച്ചന്ന ആരോപണവും പരിശോധിക്കും. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിെൻറകൂടി നിർദേശാനുസരണമാണ് പാർട്ടിക്കുള്ളിലെ ആർ.എസ്.എസ് പ്രതിനിധികളുടെ നേതൃത്വത്തിൽ പരിശോധന. തദ്ദേശസ്വയംഭരണ, നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ശേഷം താഴേത്തട്ട് മുതലുള്ള ബി.ജെ.പി നേതാക്കളുടെ സ്വത്തിലുണ്ടായ വർധനയുൾപ്പെടെ പരിശോധിക്കും. അതിന് പുറമെ ബി.ജെ.പിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിക്കാനും പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന ഗ്രൂപ് തർക്കം പരിഹരിക്കാനുമുള്ള ശ്രമങ്ങൾ സംഘ്പരിവാർ നേതൃത്വം കൈക്കൊള്ളും.
കുമ്മനം രാജശേഖരൻ ബി.ജെ.പി അധ്യക്ഷനായശേഷം ആർ.എസ്.എസ് ഉൾപ്പെട്ട സംഘ്പരിവാർ പ്രസ്ഥാനങ്ങൾക്ക് ബി.ജെ.പിയിൽ നിർണായകമായ സ്വാധീനമാണുള്ളത്. അടുത്തിടെയായി ആർ.എസ്.എസ് പ്രവർത്തകർ സജീവമായി ബി.ജെ.പിയുടെ പ്രവർത്തനങ്ങളിലുണ്ട്. അതിനാൽ നിജസ്ഥിതി അറിയാനുള്ള ശ്രമത്തിെൻറ ഭാഗമായാണ് ആർ.എസ്.എസ് തന്നെ നേരിട്ട് കാര്യങ്ങൾ അന്വേഷിക്കുന്നത്. ഗുരുതരമായ ആഭ്യന്തരപ്രശ്നമാണ് ബി.ജെ.പിയിലുള്ളതെന്നാണ് ആർ.എസ്.എസിെൻറ പ്രാഥമിക വിലയിരുത്തൽ. ബി.ജെ.പി സംസ്ഥാന നേതാക്കൾക്കെതിരെ ആരോപണങ്ങളുണ്ടായ സാഹചര്യത്തിൽതന്നെ ആർ.എസ്.എസ് നേതൃത്വം ഇക്കാര്യം ദേശീയനേതൃത്വത്തിെൻറ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ഇപ്പോൾ പാർട്ടിക്ക് അകത്തുണ്ടായിട്ടുള്ള പ്രശ്നങ്ങൾ ദോഷം ചെയ്യുമെന്ന മുന്നറിയിപ്പാണ് ബി.ജെ.പി ദേശീയനേതൃത്വത്തിന് ആർ.എസ്.എസ് നൽകിയത്. ആ സാഹചര്യത്തിൽ ബി.ജെ.പി ദേശീയ നേതൃത്വത്തിെൻറകൂടി ആവശ്യപ്രകാരമാണ് ബി.ജെ.പി വിഷയത്തിൽ ആർ.എസ്.എസ് സജീവമായി ഇടപെടുന്നത്. ബി.ജെ.പിയിലെ ചില നേതാക്കളുടെ സ്വത്തിൽ കാര്യമായ വർധനയുണ്ടായിട്ടുണ്ടെന്ന് ആർ.എസ്.എസും സമ്മതിക്കുന്നു.
കുമ്മനം പറഞ്ഞതുപോലെ പാർട്ടിക്കുള്ളിൽ ഇത്തിൾകണ്ണികളുണ്ടെങ്കിൽ അവരെ പുറത്താക്കുമെന്നാണ് ഒരു പ്രമുഖ ആർ.എസ്.എസ് നേതാവ് ‘മാധ്യമ’ത്തോട് പ്രതികരിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മികച്ച നേട്ടം കൈവരിച്ചത് ആർ.എസ്.എസിെൻറകൂടി പിന്തുണയോടെയാണ്. ആ സാഹചര്യത്തിൽ സംസ്ഥാന ബി.ജെ.പിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആർ.എസ്.എസിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.