ബി.ജെ.പിക്ക് എത്ര സീറ്റ്?
text_fields2019 തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് എത്ര സീറ്റ് കിട്ടും? പ്രവചനം അതി ദുഷ്കരമായ നമ്മുടെ ത െരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ ഏതൊരു പാർട്ടിയും നേടുന്ന സീറ്റിെൻറ അവസാന എണ്ണം മുഖ ്യമായും രണ്ടും ഘടകങ്ങളെ ആശ്രയിച്ചാണുള്ളത്. വോട്ടുവിഹിതത്തിലെ വ്യത്യാസവും പ്രതി പക്ഷ വോട്ടുകളുടെ ഏകീകരണവും (ഏകീകരണമില്ലായ്മയും) ആണത്.
13 സംസ്ഥാനങ്ങളില െ 353 സീറ്റുകൾ
ഒരു വിഭാഗം നിരീക്ഷകർ പറയുന്നത് 13 സംസ്ഥാനങ്ങളിലെ 353 സീറ്റുകളെ ആശ് രയിച്ചാണ് ബി.ജെ.പിയുടെ മാജിക് നമ്പർ കിടക്കുന്നത് എന്നാണ്. 2014ൽ ഇതിൽ 74 ശതമാനം സീറ്റു കളും ബി.ജെ.പിക്കാണ് കിട്ടിയിരുന്നത്. ഇൗ സംസ്ഥാനങ്ങളിൽ ബി.ജെ.പി നേരിടുന്ന രാഷ്ട്ര ീയ വെല്ലുവിളികൾ മനസ്സിലാക്കിയാൽ സീറ്റുകളുടെ അന്തിമ എണ്ണം സംബന്ധിച്ചും രൂപം ലഭിക് കും. പ്രധാനമായും മൂന്നുതരം വെല്ലുവിളികളെ തങ്ങൾക്ക് അനുകൂലമാക്കിയാൽ മാത്രമേ പാർ ട്ടിക്ക് ഭരണം കൈയടക്കാനാകൂ എന്നും നിരീക്ഷകർ പറയുന്നു.
162 മണ്ഡലങ്ങളിൽ നേരിട്ട ് എൻ.ഡി.എ-യു.പി.എ പോരാട്ടം
എട്ടു സംസ്ഥാനങ്ങളിലാണ് സഖ്യത്തോടുകൂടിയോ അല്ലാ തെയോ ബി.ജെ.പിയും കോൺഗ്രസും നേരിട്ട് മത്സരിക്കുന്നത്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഝാർഖണ്ഡ് എന്നിവയാണിത്. 2014ൽ ഇവിടങ്ങളിൽനിന്നുള്ള ആകെ സീറ്റായ 162ൽ 151 ഉം എൻ.ഡി.എ നേടിയതാണ്. 2014 തങ്ങൾക്ക് ലഭിച്ച വോട്ടുവിഹിതം മുഴുവനായോ അല്ലെങ്കിൽ സിംഹഭാഗമോ കോൺഗ്രസിലേക്കോ അവരുടെ സഖ്യകക്ഷികളിലേക്കോ ഒഴുകാതെ കാക്കുക എന്നതാണ് ബി.ജെ.പി നേരിടേണ്ട പ്രധാന വെല്ലുവിളി. അല്ലെങ്കിൽ നേടിയ സീറ്റിൽ സിംഹഭാഗവും നഷ്ടപ്പെടും.
ഇതിൽ മഹാരാഷ്ട്ര ഒഴികെ ബാക്കി സംസ്ഥാനങ്ങളിലെല്ലാം കഴിഞ്ഞതവണ ബി.ജെ.പി ഒറ്റക്കാണ് മത്സരിച്ചിരുന്നത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും കോൺഗ്രസ് സഖ്യം ചേർന്നായിരുന്നു മത്സരം. 2014ൽ ഈ എട്ട് സംസ്ഥാനങ്ങളിൽ യു.പി.എയെക്കാൾ വൻ വോട്ട് വിഹിതമുണ്ടായിരുന്നു എൻ.ഡി.എക്ക്. 2014നുശേഷം നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളിലെ ഫലം കൂടി നോക്കുേമ്പാൾ ഇതിൽ വ്യത്യാസം വന്നിരിക്കുന്നതായി കാണാം. 2014 ലോക്സഭ തെരഞ്ഞെടുപ്പിെല സഖ്യം പിന്നീടുള്ള അസംബ്ലി തെരഞ്ഞെടുപ്പ് വരെ തുടരാത്ത മഹാരാഷ്ട്രയും ഝാർഖണ്ഡും ഒഴികെയുള്ള ആറ് സംസ്ഥാനങ്ങളിലുമായുള്ള 100 സീറ്റുകളിൽ 96ഉം എൻ.ഡി.എക്കായിരുന്നു. എന്നാൽ, അസംബ്ലി തെരഞ്ഞെടുപ്പുകളിൽ ഇത് 58 ആയി കുറഞ്ഞു. ഇതിൽ ബി.ജെ.പി ജയിച്ചയിടങ്ങളിൽ വോട്ട് വിഹിതം കുറയുകയും ചെയ്തു.
148 സീറ്റുകളിൽ 2014ലേതിനെക്കാളും മികച്ച പ്രതിപക്ഷ ഐക്യം
ബി.ജെ.പിക്ക് കൂടുതൽ ഐക്യമുള്ള പ്രതിപക്ഷെത്ത നേരിടേണ്ടിവരുന്ന സംസ്ഥാനങ്ങളാണ് ഉത്തർപ്രദേശ്, ബിഹാർ, കർണാടക എന്നിവ. ഇവിടങ്ങളിലെ 148 സീറ്റുകളിൽ 121ലും എൻ.ഡി.എയാണ് 2014ൽ ജയിച്ചിരുന്നത്. യു.പിയിൽ 2014 ലോക്സഭ തെരഞ്ഞെടുപ്പിലും 2017 അസംബ്ലി തെരഞ്ഞെടുപ്പിലും എസ്.പിയുടെയും ബി.എസ്.പിയുടെയും വോട്ട് വിഹിതവും ബി.ജെ.പിയുടെ വോട്ട് വിഹിതവും ഏറക്കുറെ തുല്യമായിരുന്നു. ബിഹാറിലാവട്ടെ ജനതാദൾ-യു 2014ൽ എൻ.ഡി.എക്കോ യു.പി.എക്കോ ഒപ്പംനിൽക്കാതെയാണ് മത്സരിച്ചത്.
രണ്ട് സീറ്റ് മാത്രമേ കിട്ടിയുള്ളൂവെങ്കിലും 22 സീറ്റുകളിൽ അവർ നിർണായക ശക്തിയായിരുന്നു. ഇതിൽ 17ലും എൻ.ഡി.എയാണ് ജയിച്ചിരുന്നത്. അന്ന് ജെ.ഡി.യു നേടിയ 16 ശതമാനം വോട്ട് വിഹിതം ഇത്തവണ എൻ.ഡിഎക്കൊപ്പം മത്സരിക്കുേമ്പാൾ നിലനിർത്താനാവുമോ അതോ വലിയൊരു ഭാഗം യു.പി.എയിലേക്ക് പോകുമോ എന്നത് നിർണയാകമാവും. യു.പിയിലും ബിഹാറിലും ഐക്യത്തോടെയുള്ള പ്രവർത്തനം പ്രതിപക്ഷത്തിന് പ്രതീക്ഷ പകരുേമ്പാൾ കർണാടകയിൽ കാര്യങ്ങൾ വ്യത്യസ്തമായേക്കാമെന്നാണ് നിരീക്ഷക അഭിപ്രായം. 2014ൽ കോൺഗ്രസും ജെ.ഡി.എസും ഒരുമിച്ച് തെരഞ്ഞെടുപ്പിന് ഇറങ്ങിയാലും ബി.ജെ.പിക്ക് കിട്ടിയ 17 സീറ്റുകളിൽ രണ്ടെണ്ണത്തിെൻറ കുറവ് മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂവെന്നാണ് ഒരു നിരീക്ഷണം. എന്നാൽ, കഴിഞ്ഞവർഷത്തെ അസംബ്ലി തെരഞ്ഞെടുപ്പിൽ ഫലം മാനദണ്ഡമാക്കിയാൽ 28ൽ 21 സീറ്റ് കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം നേടുമെന്നും കണക്കാക്കപ്പെടുന്നു.
63 സീറ്റുകളിലെ പ്രതീക്ഷ
വലിയ നേട്ടങ്ങളുണ്ടാക്കുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നവയാണ് പശ്ചിമ ബംഗാളിലെയും ഒഡിഷയിലെയും 63 സീറ്റുകൾ. 2014ൽ ഇതിൽ രണ്ട് സീറ്റ് മാത്രമായിരുന്നു ബി.ജെ.പി സമ്പാദ്യം. ഭരണ പാർട്ടികളായ തൃണമൂൽ കോൺഗ്രസിനും ബിജു ജനതാദളിനുമെതിരെയാണ് തങ്ങളുടെ പോരാട്ടമെന്ന് ബി.ജെ.പി പറയുന്നുണ്ടെങ്കിലും യഥാർഥത്തിൽ പ്രതിപക്ഷമായ ബംഗാളിലെ ഇടതുപാർട്ടികളുടെയും ഒഡിഷയിലെ കോൺഗ്രസിെൻറയും എത്ര വോട്ടുകൾ ബി.ജെ.പിക്ക് നേടാൻ കഴിയുമെന്നതായിരിക്കും നിർണായകമാവുക.
2014ലെ വോട്ട് വിഹിതം െവച്ചുള്ള കണക്കുകൂട്ടൽ ഇതിലേക്ക് ഒരു ചിത്രം നൽകും. ബംഗാളിൽ ഇടതുവോട്ട് പൂർണമായും ബി.ജെ.പിക്ക് ലഭിക്കുകയാണെങ്കിൽ 42ൽ 32 സീറ്റ് ലഭിക്കും. പകുതി വോട്ടാണ് ലഭിക്കുന്നതെങ്കിൽ സീറ്റ് 11 ആയിരിക്കും. 25 ശതമാനം വോട്ട് ലഭിക്കുകയാണെങ്കിൽ സീറ്റ് നാലായി കുറയും. ആദ്യത്തേത് സംഭവിക്കാൻ സാധ്യതയില്ലെങ്കിലും രണ്ട്, മൂന്ന് സാധ്യതകൾക്കിടയിലുള്ളത് സംഭവിക്കാനിടയുണ്ട്. ഇടതുപക്ഷത്തിെൻറ മുസ്ലിം വോട്ടുകൾ തൃണമൂലിലേക്കും ഹിന്ദു വോട്ടുകൾ ബി.ജെ.പിയിലേക്കും പോയേക്കുമെന്നാണ് നിരീക്ഷണം.
സമാനമായി ഒഡിഷയിൽ കോൺഗ്രസ് വോട്ട് മുഴുവനായി കിട്ടുകയാണെങ്കിൽ ബി.ജെ.പിക്ക് 21ൽ 13 സീറ്റ് സ്വന്തമാക്കാം. പകുതിയാണ് കിട്ടുന്നതെങ്കിൽ അഞ്ച് സീറ്റ് ലഭിക്കും. അതേസമയം, തൃണമൂലിെൻറയും ബിജു ജനതാദളിെൻറയും വോട്ട് ബാങ്കുകളിലേക്ക് കടന്നുകയറുകയാണെങ്കിൽ ബി.ജെ.പിക്ക് വൻ നേട്ടമുണ്ടാക്കാം എന്ന സാധ്യതയും നിലനിൽക്കുന്നു.
ഇവ കൂടാതെ കഴിഞ്ഞതവണ ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെച്ച ഡൽഹി, ഹരിയാന, അസം തുടങ്ങിയ സംസ്ഥാനങ്ങളുണ്ട്. ഇവിടങ്ങളിലെ 31ൽ 21 സീറ്റും ബി.ജെ.പിയാണ് സ്വന്തമാക്കിയിരുന്നത്. ഈ സംസ്ഥാനങ്ങളിൽ പ്രതിപക്ഷത്തിന് പ്രതീക്ഷയേകുന്നതൊന്നും കാര്യമായി സംഭവിച്ചിട്ടില്ലാത്തതിനാൽ ബി.ജെ.പിക്ക് തിരിച്ചടി ലഭിക്കാൻ സാധ്യത കുറവാണ്. അതിനാൽ തന്നെ 13 സംസ്ഥാനങ്ങളിലെ 353 സീറ്റുകൾ തന്നെയാവും ഇത്തവണ ബി.ജെ.പിയുടെ ഭാഗധേയം നിർണയിക്കുക എന്നാണ് കരുതപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.