Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫെഡറലിസം സംരക്ഷിക്കാൻ...

ഫെഡറലിസം സംരക്ഷിക്കാൻ ബി.ജെ.പിയെ പുറത്താക്കണം -ചിറ്റയം ഗോപകുമാർ

text_fields
bookmark_border
election
cancel

പ​ന്ത​ളം: രാ​ജ്യ​ത്തി​ന്റെ ഫെ​ഡ​റ​ലി​സം സം​ര​ക്ഷി​ക്കാ​ൻ ബി.​ജെ.​പി​യെ ഭ​ര​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കാ​ൻ ജ​ന​ങ്ങ​ൾ ഒ​ന്നി​ക്ക​ണ​മെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു. രാ​ജ്യം പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഫാ​ഷി​സ​ത്തി​ന്റെ മ​റ്റൊ​രു പ​തി​പ്പാ​ണ് രാ​ജ്യ​ത്ത് ന​ട​മാ​ടു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന​യെ പോ​ലും വെ​ല്ലു​വി​ളി​ക്കു​ന്ന ന​ട​പ​ടി​ക​ൾ രാ​ജ്യ​ത്ത് ന​ട​ക്കു​ന്നു. പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി ഡോ. ​ടി.​എം തോ​മ​സ് ഐ​സ​ക്കി​ന്റെ ത​ട്ട പ​ടി​ഞ്ഞാ​റ് മേ​ഖ​ല ഇ​ല​ക്ഷ​ൻ ക​മ്മ​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മേ​ഖ​ലാ ഇ​ല​ക്ഷ​ൻ ക​മ്മ​റ്റി പ്ര​സി​ഡ​ന്റ് ശ്യാം ​പെ​രു​മ്പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി സാം ​ഡാ​നി​യ​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​സ്. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്,സി.​പി.​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജി .​ബൈ​ജു, കെ. ​രാ​കേ​ഷ് , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​എം മ​ധു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് റാ​ഹേ​ൽ, ശ്രീ​വി​ദ്യ, രേ​ഖ അ​നി​ൽ, പ്രി​യ ജ്യോ​തി​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:federalismchittayam gopakumarbjp
News Summary - BJP should be expelled to save federalism - Chittayam Gopakumar
Next Story