മുഖ്യമന്ത്രിയുടെ പിടിവാശിയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം -പി.എസ്. ശ്രീധരൻപിള്ള
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പിടിവാശിയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നും പിണറായി വിജയൻ പിടിവാശി ഉപേക്ഷിക്കണമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. പരാജിതെൻറ പരിദേവനമാണ് മുഖ്യമന്ത്രിയുടെ വാക്കുകളിലൂടെ കേരളം ശ്രവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല തന്ത്രി ദേവസ്വം ബോർഡിെൻറ കീഴിലുള്ളയാളല്ല. ശബരിമലയിൽ പിതൃസ്ഥാനീയനാണ് തന്ത്രി. തന്ത്രി താതൊരു തെറ്റും ചെയ്തിട്ടില്ല. തന്ത്രിയെ മുഖ്യമന്ത്രി അപമാനിച്ചത് ശരിയായില്ല. വിശ്വാസത്തിെൻറ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് നല്ല ഭരണാധികാരിയാവുകയാണ് അദ്ദേഹം ചെയ്യേണ്ടത്.
സോവിയറ്റ് യൂണിയനിൽ ഒാർത്തഡോക്സ് സഭയെ തകർക്കാൻ ശ്രമിച്ചപ്പോഴുള്ള അവസ്ഥയും ൈചനയിലെ നവ ബുദ്ദിസ്റ്റ് വളർച്ചയുമായി അവിടെ പാർട്ടി സന്ധി ചെയ്യേണ്ടി വന്നതും പിണറായി വിജയൻ മനസ്സിലാക്കുന്നത് നല്ലതാണെന്നും ബി.െജ.പി അധ്യക്ഷൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഭീകരതയെ അതിജീവിച്ച് വിജയിക്കാനായതിൽ വിശ്വാസികളെ അഭിനന്ദിക്കുന്നു. ശബരിമലയിൽ വിശ്വാസിയായ ഒരു യുവതി പോലും വന്നിട്ടില്ല. വിശ്വാസിയായ ഒരു യുവതിയെ പോലും ശബരിമലയിൽ എത്തിക്കാൻ കഴിഞ്ഞില്ല. നിഗൂഢത കൊണ്ട് ഒരു വിശ്വാസ സമൂഹത്തെ തകർക്കാൻ സി.പി.എമ്മും ഭരണകൂടവും നടത്തിയ ശ്രമങ്ങൾ അതിദയനീയമായി പരാജയപ്പെട്ടു.
പാളയത്തിലെ പടയിൽ നിന്ന് നെേട്ടാട്ടമോടുകയാണ് സി.പിഎമ്മെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയിൽ വർഗീയ കലാപമുണ്ടാക്കാനുള്ള ശ്രമം നടത്തി. എന്നാൽ വിശ്വാസികൾ ആത്മസംയമനം പാലിച്ചു. അവിടെ യാതൊരുവിധ ക്രമസമാധാന പ്രശ്നവും ഉണ്ടായിട്ടില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.