ഹർത്താൽ തെറ്റായിപ്പോയെന്ന് വിമർശനം ഉണ്ടായിട്ടില്ല -പി .എസ് ശ്രീധരൻ പിള്ള
text_fieldsതിരുവനന്തപുരം: ഹർത്താൽ പ്രഖ്യാപിച്ചത് എല്ലാ നേതാക്കളുമായി ആലോചിച്ചാണെന്നും അത് തെറ്റായിപ്പോയെന്ന് ഒരു ക മ്മറ്റിയിലും വിമർശനം ഉണ്ടായിട്ടിെല്ലന്നും ബി.ജ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള.
വേണുഗോപാല ൻ നായർ മരിക്കുന്നതിനു മുന്നെ ബോധപൂർവം പറഞ്ഞതാണ് മരണമൊഴി. അയ്യപ്പനു വേണ്ടി മരിക്കുന്നുവെന്ന് സി.കെ. പത്മനാഭനോടു പറഞ്ഞതാണ് മരണമൊഴിയെന്നും അദ്ദേഹം പറഞ്ഞു. പൊലിസിനെ ഓർത്ത് അപമാനം തോന്നുന്നു. വേണുഗോപാലൻ നായർ ആത്മഹത്യ ചെയ്തതാണെന്ന വാർത്താകുറിപ്പ് ഇറക്കിയ ജില്ലാ പൊലീസ് മേധാവി മരമണ്ടനാണ്.
വേണുഗോപാലൻ നായരുടെ മരണത്തിന് ശബരിമല വിഷയവുമായി ബന്ധമില്ലെന്നു പറഞ്ഞ ജില്ലാ പൊലീസ് മേധാവി സി.പി.എമ്മുകാരനാണെന്ന് തെളിഞ്ഞുവെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.
ശബരിമല കർമ്മസമിതി 26ന് സംസ്ഥാനത്തുടനീളം നടത്തുന്ന അയ്യപ്പജ്യോതി തെളിയിക്കുന്നതിന് ബി.ജെ.പി പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു. തമിഴ്നാട്ടിൽ നിന്നും ആഡ്രയിൽ നിന്നുമുള്ള സ്ത്രീ സംഘം എത്തിയാൽ അത് അയ്യപ്പ കർമ്മ സമിതി നോക്കും.
സ്ത്രീകളുടെ പേരിൽ മതിലു കെട്ടാൻ പോകുന്നവർ പാർലമെന്‍റ് സ്ത്രീകൾക്ക് വേണ്ടി പാസ്സാക്കിയ നിയമമെങ്കിലും അംഗീകരിക്കണം. പി.കെ. ശശിയെ വെള്ളപൂശാൻ ശ്രമം നടക്കുന്നതായും ശ്രീധരൻപിള്ള പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.