മുണ്ടു മുറുക്കിയുടുത്ത് ജീവിക്കാൻ പറയുന്നവർതന്നെ ധൂർത്തും പാഴ്ചെലവും നടത്തുന്നു -ശോഭ സുരേന്ദ്രൻ
text_fieldsകോഴിക്കോട്: പ്രധാനമന്ത്രി സംസ്ഥാനത്തിന് പണം അനുവദിക്കണമെന്ന സംസ്ഥാന ധനമന്ത്രി ടി.എം. തോമസ് ഐസക്കിെൻ റ പ്രസ്താവനക്കെതിരെ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് ശോഭ സുരേന്ദ്രൻ. പ്രധാനമന്ത്രി നൻമ ഉപദേശിച്ചാൽ മാത്രം പ േരാ, പണവും തരണം എന്ന തോമസ് ഐസക്കിെൻറ പ്രതികരണം തീരെ തരംതാണതായിപ്പോയെന്ന് ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തി . പ്രധാനമന്ത്രിയുടെ സന്ദേശത്തിലെ നൻമയും രാജ്യം പാലിക്കേണ്ട അധിക ജാഗ്രതയെക്കുറിച്ചുള്ള ഉപദേശവും കേൾക്കാനുള് ള സഹിഷ്ണുത ധനമന്ത്രിക്കില്ലെന്നും തന്നോളൂ, തന്നോളൂ എന്ന ആവലാതി മാത്രമാണുള്ളതെന്നും ശോഭ സുരേന്ദ്രൻ ഫേസ്ബുക ്ക് കുറിപ്പിൽ ആരോപിച്ചു.
കോവിഡ് കാലത്ത് സ്വകാര്യ ഹെലികോപ്റ്റർ വാടക ഇനത്തിൽ ഒന്നരക്കോടി രൂപയുടെ ബില്ല ് പാസാക്കിക്കൊടുത്തതും രണ്ടു ദിവസം മുമ്പ് ചീഫ് സെക്രട്ടറിയുടെ ഓഫീസിെൻറ സ്വീകരണമുറി മോടിപിടിപ്പിക്കാൻ മൂന്നു ലക്ഷത്തോളം രൂപ അനുവദിച്ചതും തോമസ് ഐസക്കിെൻറ അനുമതിയോടെ അല്ലേയെന്നും അവർ ചോദിച്ചു.
മുണ്ടു മുറുക്കി ഉടുത്ത് സഹിച്ചു ജീവിക്കാനും നുള്ളിപ്പെറുക്കി സംസ്ഥാന സർക്കാരിെൻറ കോവിഡ് ഫണ്ടിലേക്കു തരാനും പയുന്നവർ തന്നെയാണ് ഈ ധൂർത്തും പാഴ് ചെലവും നടത്തുന്നത്. കേന്ദ്രം തന്ന പ്രളയദുരിതാശ്വാസത്തേക്കുറിച്ചു വരെ നുണ പറഞ്ഞ ധനവകുപ്പും മന്ത്രിയുമാണ് കേരളത്തിേൻറത്. ആദ്യം കേന്ദ്രം തന്ന തുകകൾ വിനിയോഗിച്ചതുമായി ബന്ധപ്പെട്ട വിനിയോഗ സർട്ടിഫിക്കറ്റു സമർപ്പിച്ചിട്ടുമതി ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദേശത്തെ വിമർശിക്കാൻ പുറപ്പെടുന്നത്. ഇങ്ങനെ തരം താഴാൻ ധനമന്ത്രിക്ക് ലജ്ജയില്ലേയെന്നും ശോഭ സുരേന്ദ്രൻ ചോദിച്ചു.
ശോഭ സുരേന്ദ്രെൻറ ഫേസ്ബുക്ക് പോസ്റ്റ്:
പ്രധാനമന്ത്രി നൻമ ഉപദേശിച്ചാൽ മാത്രം പേരാ, പണവും തരണം എന്ന സംസ്ഥാന ധനമന്ത്രി ശ്രീ ടി എം തോമസ് ഐസക്കിെൻറ പ്രതികരണം തീരെ തരംതാണതായിപ്പോയി എന്നു പറയാതെ വയ്യ. കേന്ദ്ര സർക്കാർ മുമ്പു പ്രഖ്യാപിച്ചതും ഇനി പ്രഖ്യാപിക്കാനിരിക്കുന്നതുമായ സാമ്പത്തിക പാക്കേജുകളുടെ ഫലം ലഭിക്കാത്ത സംസ്ഥാനമല്ല കേരളം. പക്ഷേ, ഐസക്കിന് പ്രധാനമന്ത്രിയുടെ സന്ദേശത്തിലെ നൻമയും രാജ്യം പാലിക്കേണ്ട അധിക ജാഗ്രതയേക്കുറിച്ചുള്ള ഉപദേശവും കേൾക്കാനുള്ള സഹിഷ്ണുതയില്ല; തന്നോളൂ, തന്നോളൂ എന്ന ആവലാതി മാത്രം.
ഇതേ ധനമന്ത്രിയുടെ അനുമതിയോടെയല്ലേ ഈ കൊവിഡ് കാലത്ത് സ്വകാര്യ ഹെലികോപ്റ്റർ വാടക ഇനത്തിൽ ഒന്നരക്കോടി രൂപയുടെ ബില്ല് പാസാക്കിക്കൊടുത്തത്? ഇദ്ദേഹത്തിെൻറ മൂക്കിനു താഴെയല്ലേ രണ്ടു ദിവസം മുമ്പ് ചീഫ് സെക്രട്ടറിയുടെ ഓഫീസിൻ്റെ സ്വീകരണമുറി മോടിപിടിപ്പിക്കാൻ മൂന്നു ലക്ഷത്തോളം രൂപ അനുവദിച്ചത്? ഓരോ പാവപ്പെട്ടവരോടും, നിങ്ങൾ മുണ്ടു മുറുക്കി ഉടുത്ത് സഹിച്ചു ജീവിക്കാനും നുള്ളിപ്പെറുക്കി സംസ്ഥാന സർക്കാരിെൻറ കൊവിഡ് ഫണ്ടിലേക്കു തരാനും പയുന്നവർ തന്നെയാണല്ലോ ഈ ധൂർത്തും പാഴ് ചെലവും നടത്തുന്നത്.
കേന്ദ്രം തന്ന പ്രളയദുരിതാശ്വാസത്തേക്കുറിച്ചു വരെ നുണ പറഞ്ഞ ധനവകുപ്പും മന്ത്രിയുമാണ് കേരളത്തിേൻറത്. നിങ്ങൾ ആദ്യം കേന്ദ്രം തന്ന തുകകൾ വിനിയോഗിച്ചതിെൻറ വിനിയോഗ സർട്ടിഫിക്കറ്റു സമർപ്പിക്കൂ. എന്നിട്ടുമതി ലോകം ഈ കോവിഡ് കാലത്തു പ്രതീക്ഷയോടെ നോക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ സന്ദേശത്തെ വിമർശിക്കാൻ പുറപ്പെടുന്നത്. ഇങ്ങനെ തരം താഴാൻ ലജ്ജയില്ലേ ധനമന്ത്രീ, താങ്കൾക്ക്?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.