വിമതരോട് വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിൽ ബി.ജെ.പി
text_fieldsതിരുവനന്തപുരം: സ്ഥാനമാനത്തിന് കലഹിക്കുന്ന വിമതരോട് വിട്ടുവീഴ്ച വേെണ്ടന്ന നിലപാടിലേക്ക് ബി.ജെ.പി സംസ്ഥാനനേതൃത്വം. മുതിർന്നനേതാക്കളായ ശോഭാ സുരേന്ദ്രനും പി.എം. വേലായുധനും നടത്തുന്ന പരസ്യപ്രസ്താവന അടക്കം അവഗണിക്കാനാണ് തീരുമാനം.
ഇതോടെ കെ. സുരേന്ദ്രനും വിമതരും തമ്മിലുള്ള ഭിന്നത ബി.ജെ.പിയിലെ ആഭ്യന്തരകലഹം രൂക്ഷമാക്കും. കഴിഞ്ഞയാഴ്ച ഡൽഹിയിൽ കേന്ദ്രനേതൃത്വവുമായി നടത്തിയ ചർച്ചയിൽ വിമതരോട് സമവായം വേണ്ടെന്ന നിലപാടാണ് കെ. സുരേന്ദ്രനോട് വ്യക്തമാക്കിയത്.
ശോഭയുടെ സമ്മർദതന്ത്രങ്ങൾ അവർ ആഗ്രഹിക്കുന്ന പദവിക്ക് വേണ്ടിയാണെന്ന വിലയിരുത്തലാണ് നേതൃത്വത്തിന്. പി.കെ. കൃഷ്ണദാസ് പക്ഷത്തിെൻറ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിൽ ശോഭയുടെ എതിർപ്പിെൻറ മൂർച്ച കുറയുമെന്നും അവർ കണക്കുകൂട്ടുന്നു.
വെല്ലുവിളി ഉയർത്തുന്നവർ പുറത്തുപോകെട്ടയെന്ന നിലപാടാണ് ദേശീയതലത്തിൽതന്നെ പാർട്ടിക്കുള്ളത്. ആർ.എസ്.എസിനും ശോഭയോട് അതൃപ്തിയുണ്ട്. വെല്ലുവിളി ഉയർത്തിയ പി.എം. വേലായുധനെ നേതൃത്വത്തിൽ പരിഗണിക്കാൻ ആലോചിെച്ചങ്കിലും ആർ.എസ്.എസ് നേതൃത്വം അത് തടഞ്ഞു.
ഭാരവാഹിയോഗത്തിൽനിന്ന് വിട്ടുനിന്നുള്ള പ്രതികരണത്തോടും ആർ.എസ്.എസിന് യോജിപ്പില്ല. അതേസമയം തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ വിമുഖത കാണിച്ച സംസ്ഥാനനേതാക്കളുടെ നടപടിയും നേതൃത്വം പരിശോധിക്കുന്നുണ്ട്. തദ്ദേശതെരഞ്ഞെടുപ്പിനെ പാർട്ടി ഗൗരവമായി പരിഗണിക്കുെന്നന്ന സൂചന പൊതുസമൂഹത്തിന് നൽകാൻ സംസ്ഥാനനേതാക്കൾ അടക്കം പ്രാദേശികതെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് കേന്ദ്രനേതൃത്വം നിർദേശിച്ചിരുന്നു.
എന്നാൽ തലസ്ഥാനജില്ലയിൽ കരമന ജയനും കോഴിക്കോട്ട് വി.കെ. സജീവനും അടക്കം ചില നേതാക്കൾ ഒഴിഞ്ഞത് ചർച്ചയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.