ബിനോയിക്കെതിെര അന്വേഷണം വേണം; എൻഫോഴ്സ്മെൻറിന് ബി.ജെ.പി പരാതി
text_fieldsകൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകനെതിരായ സാമ്പത്തിക തട്ടിപ്പിനെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എൻഫോഴ്സ്മെൻറിന് പരാതി നൽകി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണനാണ് എൻഫോഴ്സ്മെൻറ് ഡയറക്ടർക്ക് പരാതി നൽകിയത്. പണമിടപാടുകളിൽ ഹവാല ഇടപാടുകളും നടന്നിട്ടുണ്ടെന്ന് സംശയമുണ്ട്. സമാനമായ പരാതികൾ കോടിയേരിയുടെ മക്കളുടെ പേരിൽ നേരത്തേയും ഉയർന്നിട്ടുണ്ട്. ഇതേക്കുറിച്ചെല്ലാം സമഗ്ര അന്വേഷണം നടത്തണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.
എൻഫോഴ്സ്മെൻറ് ഡയറക്ടറുമായി 15 മിനിറ്റ് കൂടിക്കാഴ്ച നടത്തി. പരാതി ലഭിച്ചതായി ഡയറക്ടർ സ്ഥിരീകരിച്ചെങ്കിലും നടപടികളെക്കുറിച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചില്ല. എന്നാൽ പരാതിപ്രകാരം യുക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഡയറക്ടർ ഉറപ്പ് നൽകിയതായി എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു.
നേരത്തെ, സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ എൻഫോഴ്സ്മെൻറ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. മകെൻറ തട്ടിപ്പിനെപ്പറ്റി അറിവുണ്ടായിട്ടും അതിന് കൂട്ടുനിൽക്കുകയാണ് കോടിയേരി ചെയ്തത്. അതിനാൽ സംസ്ഥാന സർക്കാർ കേസെടുത്ത് അന്വേഷിക്കണം. കോടിയേരിയുടെ കുടുംബത്തിെൻറ സാമ്പത്തിക സ്രോതസ്സിനെപ്പറ്റി എൻഫോഴ്സ്മെൻറ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് കത്ത് നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.