ബി.ജെ.പി നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും; പൂർണ്ണ വിജയമല്ലെന്ന് പിള്ള
text_fieldsതിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബി.ജെ.പി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന നിരാഹാരം ലക്ഷ്യം കാണാതെ ഇന ്ന് അവസാനിക്കും. 49 ദിവസമായി തുടരുന്ന സമരം ഞായറാഴ്ച രാവിലെ 10.30ന് അവസാനിപ്പിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി. എസ്. ശ്രീധരന്‍പിള്ള അറിയിച്ചു. വിശ്വാസസംരക്ഷണം പൂർണ വിജയം കണ്ടില്ലെന്നും പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം കൂട ്ടിച്ചേർത്തു.
ശബരിമല വിഷയത്തിൽ ബി.ജെ.പി നടത്തിയ അഞ്ചാംഘട്ട സമരമായിരുന്നു നിരാഹാരമെന്നും ചരിത്രവിജയമായി ഇ തിനെ രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ രാഷ്ട്രീയനീക്കത്തിനാണ് സര്‍ക്കാര്‍ മുതിര്‍ന്നതെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല കേന്ദ്രീകരിച്ച് നടത്തിയ സമരമാണ് ബി.ജെ.പി ഡിസംബർ മൂന്നിന് സെക്രേട്ടറിയറ്റിന് മുന്നിലേക്ക് മാറ്റിയത്. പാർട്ടിയിൽ കാര്യമായ കൂടിയാലോചന നടത്താതെയായിരുന്നു ഇൗ സമരം എന്ന ആക്ഷേപമുണ്ടായിരുന്നു.
ജന.സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ നിരാഹാരം തുടങ്ങിയ അന്ന് രാവിലെതന്നെ നിയമസഭയിൽ മൂന്ന് എം.എൽ.എമാരുടെ സത്യഗ്രഹം തുടങ്ങി യു.ഡി.എഫ് ഇൗ സമരത്തിന് തിരിച്ചടി നൽകി. പിന്നീട് മുൻ പ്രസിഡൻറ് സി.കെ. പത്മനാഭൻ, ജന.സെക്രട്ടറി ശോഭാ സുരേന്ദ്രൻ, വൈസ്പ്രസിഡൻറുമാരായ എൻ. ശിവരാജൻ, പി.എം. വേലായുധൻ, മഹിളാമോർച്ച പ്രസിഡൻറ് പ്രഫ. വി.ടി. രമ എന്നിവരാണ് നിരാഹാരം അനുഷ്ഠിച്ചത്. കഴിഞ്ഞദിവസം മുതൽ ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസാണ് നിരാഹാരത്തിൽ.
സമരം ലക്ഷ്യം കാണാതെ നീങ്ങുകയാണെന്ന് പാർട്ടിയിലും എൻ.ഡി.എയിലും വിമർശനമുയർന്നിരുന്നു. പ്രവർത്തകരുടെ പങ്കാളിത്തം കുറഞ്ഞെന്നതും നേതൃത്വത്തിന് തലവേദനയായി. സമരം കണ്ടില്ലെന്ന നിലപാട് സർക്കാറും കൈക്കൊണ്ടതോടെ എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടനിലയിലേക്ക് ബി.ജെ.പി നീങ്ങി. ഇതിനെതുടർന്നാണ് ശനിയാഴ്ച എൻ.ഡി.എ നേതാക്കൾ കൂടിയാലോചിച്ച് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.