ബി.ജെ.പി വനിതാ കൗൺസിലർമാരെ കൗൺസിലർ ഡി.ആർ. അനിൽ അധിക്ഷേപിച്ചെന്ന് പരാതി
text_fieldsതിരുവനന്തപുരം: കോർപറേഷൻ കൗൺസിൽ യോഗത്തിനിടെ, ബി.ജെ.പി നടത്തിയ പ്രതിഷേധത്തിനിടെ മെഡിക്കൽ കോളജ് കൗൺസിലർ ഡി.ആർ. അനിൽ ബി.ജെ.പി വനിതാ കൗൺസിലർമാർക്കെതിരെ നടത്തിയ പരാമർശം വിവാദമായി. 'പൈസ കിട്ടാനാണെങ്കിൽ വേറെ എത്രയോ മാർഗമുണ്ട് കൗൺസിലർമാരേ' എന്ന അനിലിന്‍റെ പരാമാർശമാണ് വിവാദമായത്. വനിതാ കൗൺസിലർമാരെ അനിൽ അധിക്ഷേപിച്ചെന്ന് ബി.ജെ.പി ആരോപിച്ചു.
മേയറുടെ ഡയസിനുമുന്നിൽ ബാനറുമായി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ഒമ്പത് കൗൺസിലർമാരെ മേയർ സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നാലെ, ഇവർ അറ്റൻഡൻസ് രജിസ്റ്റർ പിടിച്ചുവാങ്ങി ഹാജർ രേഖപ്പെടുത്തിയപ്പോഴായിരുന്നു അനിലിന്റെ സ്ത്രീവിരുദ്ധ പരാമർശം.
സിറ്റിങ് ഫീസ് കിട്ടുന്നതിനുവേണ്ടിയാണ് സസ്‌പെൻഷനിലായിട്ടും ബി.ജെ.പി കൗൺസിലർമാർ ഒപ്പിട്ടത്. എന്നാൽ, സ്ത്രീകളെ അധിക്ഷേപിച്ചിട്ടില്ലെന്ന് ഡി.ആർ. അനിൽ പറഞ്ഞു. അനിലിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് കൗൺസിൽ ഹാളിൽ ബി.ജെ.പി കൗൺസിലർമാർ സമരം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.