Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി. ഗോപാലകൃഷ്‌ണനെതിരെ...

ബി. ഗോപാലകൃഷ്‌ണനെതിരെ ബി.ജെ.പി വനിതാ നേതാവ്​; കുടുംബത്തെ ബലിയാടാക്കുന്നതായി ആരോപണം

text_fields
bookmark_border
ബി. ഗോപാലകൃഷ്‌ണനെതിരെ ബി.ജെ.പി വനിതാ നേതാവ്​; കുടുംബത്തെ ബലിയാടാക്കുന്നതായി ആരോപണം
cancel

തൃശൂർ: തൃശൂർ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സിറ്റിങ്​ സീറ്റിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ ബി.ജെ.പി നേതാവ്​ ബി. ഗോപാലകൃഷ്‌ണനെതിരെ ഗുരുതര ആപേരാപണങ്ങളുമായി വനിതാ നേതാവ്​. ബി.ജെ.പി തൃശൂർ മണ്ഡലം വൈസ്‌ പ്രസിഡന്‍റും കോർപറേഷൻ കൗൺസിലറുമായിരുന്ന ഐ. ലളിതാംബികയാണ്‌‌ ഫേസ്‌ ബുക്കിൽ ഗോപാലകൃഷ്‌ണനെതിരെ പ്രതികരിച്ചത്‌. കുടുംബ ജീവിതത്തെ പോലും ബാധിക്കുന്ന വിധത്തിൽ സമൂഹത്തിൽ അപവാദങ്ങൾ പ്രചരിക്കുന്നതിനാലാണ് കാര്യങ്ങൾ വിശതീകരിക്കുന്നതെന്ന്​ ഇവർ പറയുന്നു.

2015ലെ തെര​ഞ്ഞെടുപ്പിൽ ലളിതാംബിക ജയിച്ച കുട്ടൻകുളങ്ങര സീറ്റിലാണ്​ ഇത്തവണ ബി. ഗോപാലകൃഷ്‌ണൻ മത്സരിച്ചിരുന്നത്​. മേയർ സ്​ഥാനാർഥിയായാണ്​ ഇദ്ദേഹത്തെ പാർട്ടി രംഗത്തിറക്കിയത്​. എന്നാൽ, ദയനീയമായി പരാജയപ്പെട്ടിരുന്നു. ബി.ജെ.പി പ്രാദേശിക നേതാക്കൾ കാലുവാരിയതാണ്​ തോൽവിക്ക്​ കാരണമെന്നും വോട്ട്​ മറിച്ചുവെന്നുമാണ്​ വിലയിരുത്തൽ. ഇത്​ സംബന്ധിച്ച്​ ജില്ലയിൽ ബി.ജെ.പിക്കുള്ളിൽ വൻവിവാദമാണ്​ നടക്കുന്നത്​. തുടർന്ന്​

ലളിതാംബികയും അടുത്ത ബന്ധുക്കളായ നേതാക്കളെയും ഉൾപ്പെടെ ഒമ്പതുപേരെ ഇന്നലെ പാർട്ടിയിൽനിന്ന്​ പുറത്താക്കിയിരുന്നു.

ലളിതാംബികയുടെ മരുമകനും ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറിയുമായ കെ. കേശവദാസ്, ഭാര്യ അരുണ, സഹോദരൻ മനീഷ് എന്നിവരെയും കയ്പ്പമംഗലത്ത് നിന്നുള്ള പോണത്ത് ബാബു, ഒല്ലൂർ മണ്ഡലത്തിലെ ചന്ദ്രൻ മാടക്കത്തറ, ഗുരുവായൂർ നിയോജകമണ്ഡലത്തിലെ പ്രശോഭ് മോഹൻ, ജ്യോതി കൂളിയാട്ട്, ചേലക്കര നിയോജകമണ്ഡലത്തിലെ ഉഷ ദിവാകരൻ എന്നിവരെയുമാണ്​ ബി.ജെ.പിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന്​ ആറ് വർഷത്തേക്ക്​ സസ്‌പെൻഡ് ചെയ്തത്​. ​

തോൽവിക്ക്​ പിന്നാലെ ലളിതാംബികയുടെ കുടുംബത്തിനെതിരെ നവമാധ്യമങ്ങളിൽ ആക്ഷേപം ചൊരിഞ്ഞിരുന്നു. ഇതിന്‍റെ പേരിൽ ഗോപാലകൃഷ്‌ണനെതിരെ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്‌.

ലളിതാംബികയുടെ ഫേസ്​ബുക്​ പോസ്റ്റിന്‍റെ പൂർണരൂപം:

മുഴുവൻ വായിക്കണെ🙏🏻
ഇലക്ഷൻ സമയത്തും ഇപ്പോഴും ഞാനും നിങ്ങളും കേട്ടുകൊണ്ടിരിക്കുന്ന ചില ചോദ്യങ്ങളും അതിനുള്ള എന്റെ വിശദീകരണവും...
എന്തിന് (ആർക്ക്) വേണ്ടി എന്റെ കുടുംബത്തെ ബലിയാടാക്കുന്നു?
എന്റെ വ്യക്തി - കുടുംബ ജീവിതത്തെ പോലും ബാധിക്കുന്ന വിധത്തിൽ സമൂഹത്തിൽ അപവാദങ്ങൾ പ്രചരിക്കുന്നതിനാലാണ് ഞാൻ ഇത് എഴുതുന്നത്. കഴിഞ്ഞ അഞ്ച് വർഷം കൗൺസിലർ എന്ന നിലയിൽ നിങ്ങളിലൊരാളായി നിങ്ങളോടൊപ്പം പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചതിനാൽ പരിമിതികൾക്കുള്ളിൽ എന്നാലാവും വിധം ആത്മാർത്ഥത പുലർത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ധാരാളം ആക്ഷേപങ്ങളാണ് എനിക്കെതിരെ .

*സീറ്റ് ലഭിക്കാത്തതിന് ഞാൻ രാജിവെച്ചു*
കഴിഞ്ഞ അഞ്ച് വർഷം സംഘടന എന്താണോ പറയുന്നത് അത് അനുസരിച്ച് മുഴുവൻ സമയവും പ്രവർത്തിച്ച വ്യക്തിയാണ് ഞാൻ .നിലവിലെ കൗൺസിലർമാരിൽ തുടക്കം മുതലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ ശ്രമിക്കാത്ത നേതൃത്വത്തെ പരസ്യമായി അധിക്ഷേപിച്ച കൗൺസിലർമാർക്ക് പോലും ഈ വർഷം സീറ്റ് നൽകി. രണ്ട് മാസം മുമ്പ് എന്നോട് അഭിപ്രായം ചോദിച്ചപ്പോൾ പാർട്ടി തീരുമാനിക്കുകയാണെങ്കിൽ മത്സരിക്കാമെന്ന് ഞാൻ അറിയിച്ചിരുന്നു .അതിൻ്റെ അടിസ്ഥാനത്തിൽ പാർട്ടി ജില്ലാ നേതൃത്വം തേക്കിൻകാട് ഡിവിഷനിലേക്ക് മണ്ഡലം പ്രസിഡന്റ് എൻ്റെ പേര് വാങ്ങിയിരുന്നു. തുടർന്ന് അവിടുത്തെ കാര്യമോ നമ്മുടെ ഡിവിഷനിലെ കാര്യമോ എന്നോട് ചർച്ച ചെയ്യുകയോ അഭിപ്രായം തേടുകയോ ചെയ്തിട്ടില്ല. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് ശേഷമാണ് ഞാൻ അറിയുന്നത്. നമ്മുടെ ഡിവിഷനിലെ ഏക മണ്ഡലം ഭാരവാഹിയായ എൻ്റെ അഭിപ്രായം പോലും ആവശ്യമില്ലെങ്കിൽ ഭാരവാഹിയായി ഇരിക്കുന്നത് ശരിയല്ലെന്നത് കൊണ്ടാണ് ഭാരവാഹിത്വം രാജിവെച്ചത് .പാർട്ടി അംഗത്വമല്ല (രാജിക്കത്ത് ഇതോടൊപ്പം ഉണ്ട് )

*രാജി വാർത്ത വന്നത് ശരിയായില്ല*
പൊതുവെ ബി ജെ പിയുടെ നെഗറ്റീവ് വാർത്തകൾക്ക് പ്രാധാന്യം കൊടുക്കുന്ന മാധ്യമങ്ങൾ വിവരമറിഞ്ഞ് എന്നെ വിളിച്ചപ്പോൾ ഞാൻ രാജി വെച്ച കാര്യം സമ്മതിച്ചു എന്നത് ശരിയാണ്, പാർട്ടിയിൽ നിന്നും രാജിവെച്ചിട്ടില്ലെന്നും സ്വതന്ത്രയായി മത്സരിക്കില്ലെന്നും അറിയിച്ചിരുന്നു. ഇത് ഇത്ര ഗൗരവത്തോടെ എടുക്കുന്ന നിങ്ങളുടെ മുന്നിലേക്ക് മുൻ ദിവസത്തെ ഒരു നെഗറ്റീവ് വാർത്ത കൂടി ഇതോടൊപ്പം വെക്കുന്നു. ഇത് വായിച്ചാൽ ഞാനാണ് CPIMന് അനുകൂലമായി നിന്നതെന്നും അതുകൊണ്ട് സംഘ നേതൃത്വം ഇടപെട്ട് എന്നെ മാറ്റി ഗോപാലകൃഷ്ണനെ നിശ്ചയിച്ചു എന്നുമാണ് മനസ്സിലാകുക .ഈ വാർത്ത എങ്ങനെയാണ് ബിജെപിക്ക് അനുകൂലമാകുന്നത് ?

*മരുമകന് സീറ്റ് നൽകാൻ ഇത് കുടുംബ വാഴ്ചയല്ല*
എപ്പോഴെങ്കിലും ഇങ്ങനെ ഒരു ആവശ്യം വന്നിട്ടുണ്ടോ?, എൻ്റെ മരുമകനായ ശ്രീ കേശവദാസ് ഇത്തവണ മത്സരിക്കുന്നില്ലെന്നും പാർട്ടി ,സംഘ നേതൃത്വങ്ങളോട് ഉണ്ണിയുടെ പേരാണ് നിർദ്ദേശിച്ചിരുന്നതെന്നും ആർക്കാണ് അറിയാത്തത്. എന്നിട്ടും സമൂഹത്തിൽ ഇത്തരം വ്യാജ പ്രചാരണം നടത്തുന്നു.

*പല തവണ സംഘടന ആവശ്യപ്പെട്ടിട്ടും ഞാൻ രംഗത്ത് വരാഞ്ഞത് ധാർഷ്ട്യമാണ്*
രാജിവെച്ചത് ഉൾപ്പെടെയുള്ള ധാരാളം മാനസികപ്രയാസഞൾ മൂലം ഇരുന്ന എന്നെ ഒറ്റപ്പെടുത്തുന്ന സമീപനമാണ് സഹപ്രവർത്തകർ എന്നവകാശപ്പെട്ടിരുന്നവരിൽ നിന്നും ഉണ്ടായത്. എന്നാൽ സം സ്ഥാന അധ്യക്ഷൻ അടക്കമുള്ളവർ എന്നെ ആശ്വസിപ്പിക്കുകയും ഞാൻ രംഗത്തിറങ്ങാൻ തയ്യാറായതുമാണ്. അപ്പോഴാണ് എൻ്റെ മകൻ മനീഷും പ്രസാദും പ്രവർത്തിക്കാൻ പാടില്ലെന്ന് പറഞ്ഞത്. മക്കളെ മാറ്റി നിർത്തി രംഗത്തിറങ്ങാൻ ഏത് അമ്മക്കാണ് സാധിക്കുക. ഇവരെ മാറ്റി നിർത്താനുള്ള കാരണം ഇതു വരെ എന്നെ ബോധ്യപ്പെടുത്തുവാൻ ആരും ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം .
*പ്രവർത്തിക്കാൻ ഞാൻ ഗോപാലകൃഷ്ണനോട് ഓഫർ (തുക ) ആവശ്യപ്പെട്ടു.*
എന്നെയും ഗോപാലകൃഷ്ണനേയും ( ചോദിക്കുന്ന ആളും തരുന്ന ആളും) അറിയാവുന്ന നിങ്ങൾ തന്നെ ഇത് പറയണം . എത്ര ചോദിച്ചിട്ടുണ്ടാകും എത്ര തന്നിട്ടുണ്ടാകും എന്ന് നിങ്ങൾ തന്നെ ആലോചിച്ച് കണ്ടെത്തൂ, കഷ്ടം, എന്നിട്ട് ഇത് നാട്ടിൽ മുഴുവൻ പറഞ്ഞ് നടക്കുക .

*ഏറ്റവും അവസാനം പോലീസിൽ പരാതി നൽകി*
എൻ്റെ കുടുംബത്തിൽ നടന്ന സ്വകാര്യ പിറന്നാൾ ചടങ്ങിൻ്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ നമ്മുടെ പ്രസ്ഥാനങ്ങൾക്ക് മുഴുവൻ ദോഷമാകുന്ന രീതിയിൽ ദുഷ്പ്രചരണം നടത്തിയതിന് കൃത്യമായ തെളിവുകൾ സഹിതം കേശവദാസ് പരാതി നൽകിയതാണ് ഇപ്പോൾ ശരിയായില്ലെന്ന് പറയുന്നത് .
വസ്തുതകൾ മനസ്സിലാക്കാതെ പലരും ഈ വ്യാജ പ്രചരണങ്ങളിൽ പങ്കാളിയാകുന്നതിൽ വിഷമമുണ്ട്. ഇന്ന് മാതൃഭൂമി പത്രത്തിൽ വന്ന വാർത്തയുടെ നിജസ്ഥിതിയും പരിശോധിക്കപ്പെടേണ്ടതാണ്. മനോരമയിൽ അന്ന് വന്നതും ഇന്ന് മാതൃഭൂമിയിൽ വന്നതും നോക്കുമ്പോഴാണ് ആ വാർത്തകളുടെ ഉറവിടം ഒന്നാണെന്ന തോന്നലുണ്ടാകുന്നത് .
ആരോപണഞൾ ഉന്നയിക്കുന്നവർ നിലപാടുകൾ മാറാതെ നിൽക്കുന്നത് നന്നായിരിക്കും എന്ന് എനിക്ക് തോന്നുന്നു. സീറ്റ് കിട്ടാത്തതു കൊണ്ട് പ്രവർത്തിക്കാൻ വരുന്നില്ല ,ഓഫർ ചോദിച്ചിട്ട് തരാത്തതു കൊണ്ട്, പിന്നീട് റിസൽറ്റിന് മുമ്പ് CPM വോട്ട് മറിച്ചു ,LDF ന് വോട്ട് കൂടുതൽ കിട്ടിയപ്പോൾ ഞാനും എൻ്റെ കുടുംബവും വോട്ട് മറിച്ചു , പിന്നീട് ഓഫർ തന്ന രൂപ തിരിച്ച് വേണമെന്ന് , ഞങ്ങൾ UDF ന് ഒപ്പമാണെന്ന് , ഇപ്പോൾ പറയുന്നു LDF ലേക്കെന്ന്. ഇതിലേതിലാണ് നിങ്ങൾ ഉറച്ച് നിൽക്കുന്നത് ?

തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം കാര്യങ്ങൾ പറഞ്ഞ് പ്രവർത്തകർക്കിടയിൽ ആശയകുഴപ്പം ഉണ്ടാക്കണ്ട എന്ന സാമാന്യ മര്യാദ മൂലമാണ് ഇത്രയും ദിവസം ആരേയും ബന്ധപ്പെടാതിരുന്നത്. എൻ്റെ വ്യക്തി - കുടുംബ ജീവിതത്തെ പോലും ബാധിക്കുന്ന വിധത്തിലായതു കൊണ്ട് ഒരു ഉത്തമ സാമൂഹ്യ പ്രവർത്തക എന്ന നിലയിൽ കാര്യങ്ങൾ നിങ്ങളെ അറിയിക്കണമെന്ന് തോന്നി. ചില കാര്യങ്ങൾ കുത്തിക്കുറിച്ചു എന്ന് മാത്രം. വ്യക്തി ബന്ധങ്ങൾക്ക് ഒരു വിലയും കൽപ്പിക്കാത്ത ഇന്നത്തെ സാഹചര്യത്തിൽ ആ ഒരു വിഷമം പങ്കുവെച്ചു എന്ന് മാത്രം.....
*ഒരു സ്ഥാനാർത്ഥിയെ കുട്ടൻകുളങ്ങരയിൽ കൊണ്ട് വന്നതിലൂടെ നഷ്ടമായത് സംഘടനക്കുള്ളിലെ കൂട്ടയ്മയും കുടുംബത്തുല്യമായ കെട്ടുറപ്പും ആയിരുന്നു. അതീവ ദുഖത്തോടെ ഞാൻ നിർത്തട്ടെ* .......
എന്ന്
*ഐ ലളിതാംബിക*

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:B. Gopalakrishnanrssi lalithambikaBJP
News Summary - BJP women leader against B. Gopalakrishnan
Next Story