കയ്പമംഗലത്ത് ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തിനിടെ മര്‍ദനമേറ്റയാള്‍ മരിച്ചു
text_fieldsകയ്പമംഗലം: കയ്പമംഗലത്ത് ബി.ജെ.പി-^സി.പി.എം സംഘര്‍ഷത്തിനിടെ മര്‍ദനമേറ്റയാള്‍ മരിച്ചു. കാളമുറി വെസ്റ്റ് പവര്സ്റ്റേഷന് സമീപം ചക്കന്‍ചാത്ത് കുഞ്ഞയ്യപ്പെൻറ മകന്‍ സതീശൻ (46) ആണ് മരിച്ചത്. മരിച്ചയാള്‍ തങ്ങളുടെ പ്രവര്‍ത്തകനാണ് എന്നവകാശപ്പെട്ട് സി.പി.എമ്മും ബി.ജെ.പിയും രംഗത്തെത്തി. തിങ്കളാഴ്ച കയ്പമംഗലത്തും കൊടുങ്ങല്ലൂരും ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. അതേസമയം, സതീശന്‍ സി.പി.എം പ്രവര്‍ത്തകനാണെന്ന് ഭാര്യ സിന്ധുവും മകന്‍ സന്ദീപും മതിലകം പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് കാളമുറി അകംപാടത്ത് വെച്ച് ഇരുപക്ഷവും ഏറ്റുമുട്ടിയത്. തലേന്ന് പോസ്റ്റര്‍ ഒട്ടിക്കുന്നതിനെച്ചൊല്ലി ബി.ജെ.പി, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. ഇതിെൻറ തുടര്‍ച്ചയാണ് ശനിയാഴ്ചെത്ത സംഘട്ടനം. കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിനായി പോകാന്‍ നിന്ന മൂന്നോളം പ്രവര്‍ത്തകരെ ബി.ജെ.പി പ്രവര്‍ത്തകര്‍ തെറിവിളിച്ച് കൈയേറ്റത്തിന് മുതിർന്നതാണ് പ്രകോപനത്തിന് കാരണം.
ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് കാളമുറി സെൻററില്‍ നിന്നും പരിപാടിക്ക്പോകാന്‍ നിന്ന കൂടുതല്‍ പ്രവര്‍ത്തകര്‍ അകംപാടത്ത് എത്തി. ഇവരുമായുള്ള ബി.ജെ.പി പ്രവർത്തകരുടെ വാക്കുതര്‍ക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്. ബി.ജെ.പിക്കാരനായ തെൻറ സഹോദരപുത്രനെ കൂട്ടത്തല്ലിനിടയില്‍ പിടിച്ചുമാറ്റാന്‍ ചെന്നപ്പോഴാണ് സതീശന്മർദനമേറ്റത്. ഇരുപക്ഷത്തിൽനിന്നുമായി ആറ് പേര്‍ക്ക് കൂടി പരിക്കേറ്റു. സംഘർഷം സമാധാനമായശേഷം സൈക്കിള്‍ ചവിട്ടി വീട്ടിലേക്ക് പോയ സതീശന് അഞ്ചരയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ആദ്യം കയ്പമംഗലം ഗാര്‍ഡിയന്‍ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മദര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ മരണം സംഭവിച്ചു.
മരണ വിവരം അറിഞ്ഞ ഉടന്‍ സി.പി.എം പ്രവര്‍ത്തകര്‍ സതീശെൻറ വീട്ടിലെത്തി. പത്തുമണിയോടെ ബി.ജെ.പി പ്രവര്‍ത്തകരും വീട്ടിലെത്തി. ഇവർ അവിടെയുണ്ടായിരുന്ന സി.പി.എമ്മുകാരോട് കയർത്ത് ബഹളം വെച്ചു. ഇതോടെ വീട്ടുകാർ ബി.ജെ.പി പ്രവര്‍ത്തകരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു.പക്ഷേ, ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ബഹളം തുടര്‍ന്നു. ഇതോടെ പൊലീസ് ഇരുകൂട്ടരെയും വീട്ടില്‍ നിന്ന് ഒഴിവാക്കി. ഇതിനിടെയാണ്, ബി.ജെ.പി ജില്ല നേതൃത്വം കയ്പമംഗലം മണ്ഡലത്തിലും കൊടുങ്ങല്ലൂര്‍ നഗരസഭ പരിധിയിലും തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സതീശെൻറ ഭാര്യ സിന്ധു. മക്കള്‍: സന്ദീപ്, സോന, അതുല്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.