ആർ.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു; കണ്ണൂരിൽ ഇന്ന് ഹർത്താൽ
text_fieldsപയ്യന്നൂർ: ആർ.എസ്.എസ് രാമന്തളി മണ്ഡൽ കാര്യവാഹക് രാമന്തളി കക്കംപാറയിലെ ചൂരക്കാട്ട് ബിജു (34) വെട്ടേറ്റു മരിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെ പാലക്കോട് പാലത്തിനു സമീപത്തുെവച്ചാണ് ബിജുവിനുനേരെ ആക്രമണമുണ്ടായത്. ബൈക്കിൽ വരുകയായിരുന്ന ബിജുവിനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. കഴുത്തിലും മറ്റ് ശരീര ഭാഗങ്ങളിലുമായി ഏഴോളം മുറിവുകളുണ്ട്. റോഡരികിലാണ് മൃതദേഹം കാണപ്പെട്ടത്. തൊട്ടടുത്തുതന്നെ ബിജു സഞ്ചരിച്ച ബൈക്കും ഉണ്ടായിരുന്നു. പെയിൻറിങ് തൊഴിലാളിയായ ബിജു പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും വീട്ടിലേക്ക് പോവുകയായിരുന്നു. കൂടെ സുഹൃത്ത് പണ്ടാരവളപ്പിൽ രാജേഷ് ഉണ്ടായിരുന്നതായി പറയുന്നു. സംഭവത്തിനുശേഷം ഇയാളെക്കുറിച്ച് വിവരമില്ല.
2016 ജൂൈല 11ന് രാമന്തളി കുന്നരുവിലെ സി.പി.എം പ്രവർത്തകൻ സി.വി. ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ 12-ാം പ്രതിയാണ് കൊല്ലപ്പെട്ട ബിജു. റിമാൻഡിലായിരുന്ന ബിജു പിന്നീട് ജാമ്യത്തിലിറങ്ങി.പുരുഷോത്തമെൻറയും നാരായണിയുടെയും മകനാണ്. ബിന്ദു, സുനിൽ, രജീഷ്, സുഭാഷ് എന്നിവർ സഹോദരങ്ങളാണ്. കൊലപാതകത്തിൽ പ്രതിേഷധിച്ച് ബി.ജെ.പി ഇന്ന് കണ്ണൂർ ജില്ലയിലും മാഹിയിലും ഹർത്താലിന് ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.