Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.കെ. ബാലനെ കരിങ്കൊടി...

എ.കെ. ബാലനെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച ​ ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

text_fields
bookmark_border
എ.കെ. ബാലനെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച ​ ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ
cancel

തലശേരി: സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച ​ബി.ജെ.പി പ്രവർത്തകരെ തലശേരി പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡൻറ്​ എം.പി. സുമേഷ്, നഗരസഭാ കൗൺസിലർ ലിജേഷ് എന്നിവർ ഉൾപ്പടെ നാല് പേരെയാണ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്​ച വൈകീട്ടോടെയായിരുന്നു സംഭവം. തലശേരി ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്കൂളിൽ ഫോക് ലോർ അക്കാദമിയുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എ.കെ. ബാലൻ.

മന്ത്രി വേദിയിലിരിക്കുന്നതിനിടെ കരിങ്കൊടിയുമായി ബി.ജെ.പി പ്രവർത്തകർ സ്കൂൾ കോമ്പൗണ്ടിലേക്ക് കയറുകയായിരുന്നു. ഉടനെ തന്നെ ഇവരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു നീക്കി. ശബരിമല സമരത്തി​​​​​െൻറ പശ്ചാത്തലത്തിൽ മന്ത്രിമാർക്കെതിരെ പ്രതിഷേധമുണ്ടാകുമെന്ന വിവരത്തെത്തുടർന്ന് കനത്ത സുരക്ഷയാണ് സ്ഥലത്ത് ഒരുക്കിയിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsthalasseryAK Balanblack flagmalayalam newsBJP
News Summary - bjp workers arrested in thalassery for trying to show black flag against Minister AK Balan -kerala news
Next Story