ബി.ജെ.പി സർക്കുലർ പ്രകാരം എത്തിയവർ കസ്റ്റഡിയിൽ; പ്രതിഷേധിച്ച് വി. മുരളീധരൻ എം.പി
text_fieldsസന്നിധാനം: ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണെൻറ സർക്കുലർ പ്രകാരം സന്നിധാനത്ത് എത്തിയ എട്ട് ബി.ജെ.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം ഒാച്ചിറ സ്വദേശികളാണിവർ.
ഇവരെ സന്നിധാനത്ത് നിന്ന് പമ്പയിലേക്ക് കൊണ്ടുപോയി. പൊലീസ് ഇവരെ കരുതൽ തടങ്കലിൽ വെച്ചിരിക്കുകയാണെന്നാണ് ലഭിക്കുന്ന സൂചന. ബി.ജെ.പി പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിക്കെതിരെ വി. മുരളീധരൻ എം.പി സന്നിധാനം പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി. നളിൻ കുമാർ കട്ടീലും മുരളീധരനൊപ്പം പ്രതിഷേധത്തിനുണ്ടായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കുമെന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ഒരു കാരണവുമില്ലാതെ ആളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയാണെന്നും ശരണം വിളിക്കുന്നത് എങ്ങനെയാണ് കുറ്റമാവുകയെന്നും വി. മുരളീധരൻ ചോദിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.