പത്രിക വിവാദം: കുഞ്ഞാലിക്കുട്ടിക്കെതിരെ ബി.ജെ.പി നേതാക്കൾ പൊലീസിൽ പരാതി നൽകി
text_fieldsമലപ്പുറം: ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ബി.ജെ.പി നേതാക്കൾ മലപ്പുറം പൊലീസിൽ പരാതി നൽകി. നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലം 26 ാം നമ്പർ ഫോറത്തിൽ പതിനാലാം പേജിൽ ഒരു കോളം ഒഴിച്ചിട്ടെന്നും ഇത് ജനപ്രാതിനിധ്യനിയമം 125 (എ)യുടെ വിവിധ വകുപ്പുകൾ പ്രകാരം കുറ്റകരമാണെന്നും നടപടിയെടുക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് വ്യാഴാഴ്ച നേതാക്കൾ മലപ്പുറം എസ്.ഐ ബിനുവിന് മുമ്പാകെ പരാതി നൽകിയത്. ഐ.പി.സി 177 പ്രകാരം കുഞ്ഞാലിക്കുട്ടിയെ സർക്കാർ ഉേദ്യാഗസ്ഥനായി കണ്ട് ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെെട്ടങ്കിലും കുഞ്ഞാലിക്കുട്ടി സർക്കാർ ഉേദ്യാഗസ്ഥനല്ലെന്ന് പറഞ്ഞ് എസ്.ഐ ഈ വകുപ്പ് ഒഴിവാക്കി.
സൂക്ഷ്മ പരിശോധന സമയത്ത് കുഞ്ഞാലിക്കുട്ടിയുടെ ഭാര്യയുടെ സ്വത്തുവിവരം വെളിപ്പെടുത്തേണ്ട കോളം ഒഴിച്ചിട്ടതിനെതിരെ ബി.ജെ.പി എതിർ സത്യവാങ്ങ്മൂലം നൽകിയിരുന്നു. എന്നാൽ ഇത് പരിഗണിക്കാതെ വരണാധികാരി കൂടിയായ ജില്ല കലക്ടർ അമിത് മീണ കുഞ്ഞാലിക്കുട്ടിയുടെ പത്രിക സ്വീകരിച്ചതിനെതിരെ അന്ന് നേതാക്കൾ രംഗത്തെത്തിയിരുന്നു.
അതേസമയം, പരാതി പരിശോധിക്കുകയാണെന്നും ആർക്കെതിരെയും നടപടിയെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും എസ്.ഐ അറിയിച്ചു. ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. രാമചന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡൻറ് എൻ. ശിവരാജൻ, സംസ്ഥാന നേതാക്കളായ കെ. ജനചന്ദ്രൻ, വി. ഉണ്ണികൃഷ്ണൻ, പി.ടി. ആലിഹാജി, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. രാജീവ്, മണ്ഡലം പ്രസിഡൻറ് എ. സേതുമാധവൻ, ജനറൽ സെക്രട്ടറി പി.കെ. സുധാകരൻ എന്നിവരാണ് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.