ബി.ജെ.പിക്ക് പുതിയ ആസ്ഥാനമന്ദിരം
text_fieldsതിരുവനന്തപുരം: ബി.ജെ.പിക്ക് പുതിയ ആസ്ഥാനമന്ദിരം വരുന്നു. നിലവിൽ സംസ്ഥാനകമ്മിറ്റി ഒാഫിസ് പ്രവർത്തിക്കുന്ന മാരാർജി ഭവനടുത്താണ് നാലുനില സമുച്ചയം നിർമിക്കുന്നത്. ജൂൺ നാലിന് രാവിലെ ദേശീയ അധ്യക്ഷൻ അമിത് ഷാ കെട്ടിടത്തിന് തറക്കലിടും. 56 സെൻറിലാണ് മാരാർജി ഭവൻ സ്ഥിതിചെയ്യുന്നത്. ഇതിനോട് ചേർന്നുള്ള 26 സെൻറിലാണ് പുതിയ ആസ്ഥാന മന്ദിരം പണിയുക. 46,000 ചതുരശ്രഅടിയുള്ള കെട്ടിടത്തിൽ വായനശാലയും ഗവേഷണകേന്ദ്രവുമുണ്ടാകും. നിർമാണപ്രവർത്തനങ്ങൾ എത്രയുംവേഗം പൂർത്തിയാക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ പറഞ്ഞു. പൊതുജനങ്ങളിൽനിന്ന് ശേഖരിക്കുന്ന പണമുപയോഗിച്ചാകും നിർമാണപ്രവർത്തനങ്ങൾ നടത്തുക. ഫണ്ട് ശേഖരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.