ബി.ജെ.പിയുടെ ഇരട്ട മുഖവും കാപട്യവും തെളിഞ്ഞു– മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കേരളത്തിലെത്തിയ ബി.ജെ.പിയുടെ കേന്ദ്രനേതാക്കൾ പ്രകോപന പരവും അസത്യജഡിലവുമായ പ്രചാരണം കേരളത്തിെൻറ സമാധാന ജീവിതം തകർക്കാനുദ്ദേശിച്ചുള്ളതും ഫെഡറൽ മര്യാദകളുടെ ലംഘനവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടി ദേശീയാധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കളുടെ അസാധാരണ പ്രകടനത്തിലൂടെ ബി.ജെ.പിയുടെ ഇരട്ട മുഖവും കാപട്യവുമാണ് രാജ്യത്തിനു മുന്നിൽ തെളിഞ്ഞത്. എന്താണ് കേരളത്തിെൻറ യഥാർഥ ചിത്രമെന്നതും അത് എത്രമാത്രം മാതൃകാപരമാണെന്നും ദേശീയ മാധ്യമങ്ങൾക്ക് ഒരളവുവരെ മനസ്സിലാക്കാൻ ഇത് കാരണമായെന്നും പിണറായി വിജയൻ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബി.ജെ.പി നേതാക്കളുടെ അജണ്ടക്കെതിരെ മുഖ്യമന്ത്രി ശക്തമായി പ്രതികരിച്ചത്.
ഫേസ്ബുക്ക് കുറിപ്പിെൻറ പൂർണരൂപം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.