മൂന്നുമാസത്തിനുള്ളിൽ അഞ്ചാമത്തെ ബി.ജെ.പി ഹർത്താൽ
text_fieldsതിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മൂന്നുമാസത്തിനുള്ളില്‍ ബി.ജെ.പി നടത്തുന്നത് അഞ്ചാമത്തെ ഹര്‍ത്താൽ. മൂന്നെണ്ണവും ശബരിമല സീസണിലായിരുന്നു. രണ്ടെണ്ണം സംസ്ഥാനവ്യാപ കമായും രണ്ടെണ്ണം പത്തനംതിട്ടയിലും ഒന്ന് തിരുവനന്തപുരത്തുമാണ് നടത്തിയത്.
ഒക്ടോബർ ഏഴിന് ശബരിമല സ്ത്രീപ്രവേശനവിധിയിൽ പുനഃപരിശോധനാ ഹരജി നൽകാത്ത ദേവസ്വം ബോർഡ് നിലപാടിലും യുവമോർച്ച സംഘടിപ്പിച്ച സമരത്തിൽ പ്രവർത്തകർക്ക് പൊലീസ് മർദനമേറ്റതിലും പ്രതിഷേധിച്ച് പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ നടത്തി.
നവംബർ രണ്ടിന് ശിവദാസന്‍ എന്ന തീർഥാടകനെ ളാഹക്ക് സമീപം മരിച്ച നിലയില്‍ കണ്ടതിലായിരുന്നു പത്തനംതിട്ടയിലെ രണ്ടാമത്തെ ഹര്‍ത്താല്‍. 17ന് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക ഹര്‍ത്താല്‍. പുലര്‍ച്ച മൂന്നിനായിരുന്നു പ്രഖ്യാപനം.
ഹർത്താൽ പ്രഖ്യാപനത്തിനെതിരെ സമൂഹമാധ്യമങ്ങളിലുൾപ്പെടെ ശക്തമായ പ്രതിഷേധമാണ്. മോഹൻലാൽ ചിത്രമായ ‘ഒടിയൻ’ റിലീസ് ഇന്ന് പുലർച്ചയാണ്. അതിനാൽ ഹർത്താലിനെതിരെ പ്രതിഷേധവുമായി മോഹൻലാൽ ഫാൻസുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.