കര്‍ഷകരെ തെരുവിലിറക്കിയത് ബി.ജെ.പി ദുര്‍ഭരണം -ബി.എം. കാംബ്ലേ
text_fieldsഉപ്പള (കാസര്‍കോട്): ബി.ജെ.പി ദുര്‍ഭരണമാണ് നാടിന്റെ നട്ടെല്ലായ കര്‍ഷകരെ പ്രക്ഷോഭവുമായി തെരുവിലിറക്കിയതെന്ന് എസ്.ഡി.പി.ഐ ദേശീയ വൈസ് പ്രസിഡന്റ് ബി.എം. കാംബ്ലേ. രാജ്യത്തിന്റെ വീണ്ടെടുപ്പിന് സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്ര ഉപ്പളയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചങ്ങാത്ത മുതലാളിമാര്‍ക്കുവേണ്ടി കാര്‍ഷിക മേഖലയെ തീറെഴുതിക്കൊടുക്കുകയാണ് ബി.ജെ.പി ഭരണകൂടം. ക്ഷേത്രനിര്‍മാണം മുഖ്യഅജണ്ടയാക്കി രഥയാത്ര നടത്തിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. കര്‍ഷകര്‍, സ്ത്രീകള്‍, യുവാക്കള്‍ ഉള്‍പ്പെടെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അവരുടെ അജണ്ടയിലില്ല. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും സാധാരണക്കാരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ അവഗണിച്ചു. ഭാരത് ജോഡോ യാത്ര നടത്തിയ കോണ്‍ഗ്രസ് പാര്‍ട്ടി സാധാരണക്കാരുടെ നീറുന്ന പ്രശ്‌നങ്ങള്‍ ഉന്നയിച്ചില്ല. രാജ്യത്തെ സാധാരണക്കാരുടെ പ്രശ്‌നങ്ങളാണ് എസ്.ഡി.പി.ഐ ഉന്നയിക്കുന്നതെന്നും ബി.എം. കാംബ്ലേ കൂട്ടിച്ചേര്‍ത്തു.
സംഘ്പരിവാറിലൂടെ വളര്‍ന്ന് കലാപങ്ങളിലൂടെ അധികാരത്തിലെത്തിയ മോദിയുടെ ഗ്യാരന്റിയല്ല, ഭരണഘടനയുടെ ഗ്യാരന്റിയാണ് രാജ്യഭൂരിപക്ഷത്തിന് വേണ്ടതെന്ന് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു. ബി.എം. കാംബ്ലേ ജാഥാ ക്യാപ്റ്റന് പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.