'കേരളത്തിൽ സ്ത്രീകളെ തല്ലിയോടിക്കലും തമിഴ്‌നാട്ടിൽ സ്ത്രീപൂജയുമാണ് ബി.ജെ.പി നയം'
text_fieldsകൊല്ലം: സുപ്രീംകോടതി വിധി അനുസരിച്ച് ശബരിമലയിൽ ദർശനത്തിനെത്തിയ വനിതകളെ ഗുണ്ടകളെ ഉപയോഗിച്ച് ബി.ജെ.പിയുടെ കേരളഘടകം തല്ലിയോടിക്കുമ്പോൾ, തമിഴ്‌നാട് ഘടകം ക്ഷേത്രങ്ങളിൽ സ്ത്രീകളെ പൂജാരികളാക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തത് ഇരട്ടത്താപ്പാണെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡൻറും നവോത്ഥാനമൂല്യ സംരക്ഷണസമിതി ഓർഗനൈസിങ് സെക്രട്ടറിയുമായ പി. രാമഭദ്രൻ പറഞ്ഞു.
കേരള ദലിത് ഫെഡറേഷൻ സംഘടിപ്പിച്ച മഹാത്മ അയ്യൻകാളിയുടെ 80ാം അനുസ്മരണപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കെ.ഡി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി യു. ഫസലുർ റഹ്മാൻ അധ്യക്ഷത വഹിച്ചു. പ്രഹ്ലാദൻ, എസ്.പി. മഞ്ജു, ആർ. ഹരിപ്രസാദ്, കെ.എസ്. ജയപ്രകാശ്, ശൂരനാട് അജി, സുശീലാ മോഹൻ, സുരേഷ് കൈരളി, കെ. ഗോപാല കൃഷ്ണൻ, ടി.ആർ. വിനോയി, കാവുവിള ബാബുരാജൻ ആഫിസ് മുഹമ്മദ്, ഗീതാബാബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.