കറുത്ത വസ്ത്രവും മാസ്കും സുരക്ഷയുടെ പേരിൽ തടയില്ലെന്ന്
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങളെ ഏറെ നേരം അനാവശ്യമായി വഴിയിൽ തടയുന്നില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് വ്യക്തമാക്കി. കറുത്ത മാസ്ക് ധരിക്കുന്നതും കറുത്ത വസ്ത്രം ധരിക്കുന്നതും സുരക്ഷയുടെ പേരിൽ തടയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷയുടെ കാര്യത്തിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്നും ക്രമസമാധാനവിഭാഗം എ.ഡി.ജി.പി, മേഖലാ ഐ.ജി, റേഞ്ച് ഡി.ഐ.ജി, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകിയതായും അറിയിച്ചു.
സംസ്ഥാനത്ത് കറുത്ത വസ്ത്രം ധരിക്കുന്നതിനോ കറുത്ത മാസ്കിനോ വിലക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. ആരേയും വഴി തടയാൻ ഉദ്ദേശമില്ലെന്നും നടക്കുന്നത് തെറ്റായ പ്രചാരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കറുപ്പ് ധരിക്കരുതെന്ന നിലപാട് എൽ.ഡി.എഫ് സർക്കാറിനില്ല. ഗൂഢ ഉദ്ദേശത്തോടെയുള്ള പ്രചാരണവും പ്രതിഷേധവുമാണ് ഇപ്പോൾ നടക്കുന്നത്. സർക്കാറിനെ അപകീർത്തിപ്പെടുത്താനുള്ള കള്ളകഥയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ആരുടെയും അവകാശം ഒരിക്കലും സർക്കാർ ഹനിക്കില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.