കരിമ്പനി ബാധ: കേന്ദ്രസംഘം ആദിവാസി കോളനിയിൽ പരിശോധന നടത്തി
text_fieldsകുളത്തൂപ്പുഴ: കരിമ്പനി ബാധ സ്ഥിരീകരിച്ച വില്ലുമല ആദിവാസി കോളനിയിലെത്തിയ കേന്ദ്രസംഘം ഞായറാഴ്ച കോളനിയിലെ വീടുകളിൽ സന്ദർശനം നടത്തി. ശനിയാഴ്ച ന്യൂഡൽഹി നാഷനൽ സെൻറർ ഫോർ ഡിസീസ് കൺേട്രാൾ ജോയൻറ് ഡയറക്ടർ ഡോ. ടി.ജി. തോമസിെൻറ നേതൃത്വത്തിലുള്ള കേന്ദ്രസംഘം പ്രദേശത്ത് സന്ദർശനം നടത്തി രക്ത സാമ്പിളുകൾ ശേഖരിച്ചിരുന്നു.
ഞായറാഴ്ച വീണ്ടും കോളനിയിലെത്തിയ സംഘം ഓരോ വീടുകളിലും കയറി കോളനിവാസികളുടെ ആരോഗ്യപ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. സംശയമുള്ളവരുെട രക്തസാമ്പിളുകളും വളർത്തുമൃഗങ്ങളുടെ രക്തസാമ്പിളുകളും ശേഖരിച്ചു. സംഘം വരുംദിവസങ്ങളിൽ സമീപ കോളനി പ്രദേശങ്ങളിൽ സന്ദർശനം നടത്തി വിവരങ്ങളും സാമ്പിളുകളും ശേഖരിക്കും. അതേസമയം സർക്കാറിെൻറയും വകുപ്പുകളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പരിശ്രമഫലമായി പ്രദേശത്ത് നടത്തപ്പെടുന്ന പ്രതിരോധ പ്രവർത്തനങ്ങൾ സുശക്തമാണെന്നും കരിമ്പനി നിയന്ത്രണ വിധേയമാണെന്നും ഭയാശങ്കക്ക് വകയില്ലെന്നും മന്ത്രി കെ. രാജു കുളത്തൂപ്പുഴയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.