മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി: കരിങ്കൊടി കാണിക്കേണ്ടവർ കാണിക്കട്ടെയെന്ന് പിണറായി
text_fieldsകണ്ണൂർ: മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയത് രണ്ടിടത്ത് സംഘര്‍ഷത്തിനിടയാക്കി. കണ്ണൂര്‍ കോര്‍പറേഷന്‍റെ സമഗ്രവികസന പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് ടൗണ്‍സ്ക്വയറില്‍ മുഖ്യമന്ത്രി പ്രസംഗിക്കവെയാണ് കെ.എസ്.യു.വിന് മുദ്രാവാക്യം വിളിച്ച് ഗോബാക്ക് വിളിയുമായി ഒരാള്‍ പ്രത്യക്ഷപ്പെട്ടത്. കരിങ്കൊടി ഉയര്‍ത്തും മുമ്പ് ഇയാളെ പൊലീസ് പിടികൂടി. അതിനിടെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ വളഞ്ഞിട്ടുതല്ലിയെങ്കിലും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കെ.എസ്.യു പ്രവര്‍ത്തകനായ ഇരിക്കൂറിലെ അഭിജിത് ആണ് കസ്റ്റഡിയിലായത്.
ബഹളത്തിനിടയിലും മുഖ്യമന്ത്രി പ്രസംഗം തുടർന്നു. കരിങ്കൊടി കാണിക്കുന്നവർ കാണിച്ച് തിരിച്ചുപോകട്ടെ.. നിങ്ങൾ ശാന്തരായിരിക്കണം. മുഖ്യമന്ത്രി സദസിനോട് അഭ്യർഥിച്ചു. ടൗണ്‍സ്ക്വയറിലെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിക്ക് നേരെ ടൗണില്‍ കാപിറ്റല്‍ മാളിന് മുന്നില്‍ വെച്ച് കരിങ്കൊടി കാണിക്കാന്‍ തമ്പടിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് പിടികൂടാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പിന്നീട് ഇവരെ പൊലീസ് ലാത്തിവീശി ഓടിച്ചശേഷമാണ് മുഖ്യമന്ത്രിയുടെ വാഹനം കടന്ന് പോയത്.
അതിനിടെ, കോഴിക്കോട് പേരാമ്പ്ര ടൗണിൽ കൃഷിമന്ത്രി വി.എസ് സുനിൽകുമാറിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. അഞ്ച് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.