ജോയിസ് ജോർജിന് യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി
text_fieldsമൂവാറ്റുപുഴ: കൊട്ടകാബൂരിലെ വ്യാജ പട്ടയ വിവാദത്തിൽ പെട്ട ജോയിസ് ജോർജ് എം.പിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മൂവാറ്റുപുഴ വാളകത്ത് സഹകരണ സംഘം ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന എം. പി.യെ, വാളകത്ത് വച്ചാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
ബ്ലോക്ക് സെക്രട്ടറി എബി പൊങ്ങണത്തിന്‍റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനം വഴിയിൽ തടഞ്ഞ് കരിങ്കൊടി കാണിക്കുകയായിരുന്നു. കൊട്ടകാബൂരിൽ വ്യാജപട്ടായം ഉണ്ടാക്കി സർക്കാർ ഭൂമി കയ്യേറിയ ജോയിസ് ജോർജ് എംപി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
സംഭവ സമയം എം.പി.ക്ക് പോലീസ് അകമ്പടിഇല്ലായിരുന്നു. പ്രവർത്തകർ കാറിനു മുന്നിൽ ചാടി വീണ് പ്രതിക്ഷേധിക്കുന്നതിനിടെ ഡ്രൈവർ ഒരു വിധത്തിൽ വാഹനം ഓടിച്ചു പോയതു മൂലം മറ്റു പ്രശ്നങ്ങളുണ്ടായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.