മന്ത്രി എം.എം മണിക്ക് യൂത്ത് കോൺഗ്രസ് കരിങ്കൊടി
text_fieldsനെടുങ്കണ്ടം: ഇടുക്കി പാമ്പാടുംപാറയിൽ മന്ത്രി എം.എം മണിക്ക് യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി. നെടുങ്കണ്ടത്ത് നടന്ന സമ്പൂർണ വൈദ്യൂതീകരണ പരിപാടിയുടെ ഉദ്ഘാടനം കഴിഞ്ഞ് കട്ടപ്പനയിലേക്ക് പോവുകയായിരുന്നു മന്ത്രിയും സംഘവും. ഗോബാക് വിളികളുമായി മന്ത്രിയുടെ വാഹനം തടഞ്ഞ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
ഏറ്റവും വലിയ സ്ത്രീ പീഡനത്തിെൻറ ആളുകൾ കോൺഗ്രസുകാരാണെന്ന് എം.എം മണി രാവിലെ പരിഹസിച്ചിരുന്നു. ചരിത്രകാരാൻമാർ ഇതെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. കമ്യൂണിസ്റ്റുകാർ സ്ത്രീ പീഡനത്തിന് ആക്ഷേപം നേരിട്ടില്ലെന്നും എം.എം മണി പറഞ്ഞിരുന്നു. ഇതിലുള്ള പ്രതിഷേധമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
സരിതയുമായി ബന്ധപ്പെട്ട് വിവാദത്തിലുൾപ്പെട്ടവർക്കാണ് കോൺഗ്രസ് സ്ഥാനങ്ങൾ നൽകിയിരിക്കുന്നതെന്നും മണി ആരോപിച്ചിരുന്നു. ശശി തരൂരിെൻറ ഭാര്യ സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. സുര്യനെല്ലി കേസിലും നിലമ്പുർ സംഭവത്തിലും പ്രതിഷേധിച്ചത് കമ്യൂണിസ്റ്റുകാരായിരുന്നുവെന്നും മണി അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.