മുഖ്യമന്ത്രിക്ക് കരിങ്കൊടി; നാല് യൂത്ത് കോൺഗ്രസുകാർ അറസ്റ്റിൽ
text_fieldsതൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. ശനിയാഴ്ച വൈകീട്ട് ആറോടെ പൂങ്കുന്നം സീതാ രാമസ്വാമി ക്ഷേത്രത്തിനോടനുബന്ധിച്ച അഗ്രഹാരത്തിലെ ഭവനസമുച്ചയം ഉദ്ഘാടനത്തിന് വരുേമ്പാഴാണ് കരിങ്കൊടി കാണിക്കാൻ ശ്രമിച്ചത്. പ്രഭുദാസ് പാണേങ്ങാടൻ, സിനോജ്, ശിൽപ, അരുൺ എന്നിവരെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരിങ്ങാലക്കുടയിലെ പരിപാടിക്കുശേഷമാണ് മുഖ്യമന്ത്രി പൂങ്കുന്നത്തെത്തിയത്. പ്രതിഷേധം ഉണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിൻെറ മുന്നറിയിപ്പിനെ തുടർന്ന് അസി. കമീഷണർ വാഹിദിൻെറ നേതൃത്വത്തിൽ പൊലീസ് ജാഗ്രത പാലിച്ചിരുന്നു. സ്വകാര്യ പരിപാടിക്കിെട കരിങ്കൊടി കാണിക്കുന്നതിൽ കോൺഗ്രസിലും എതിർപ്പുയർന്നു. ഇതോടെ പ്രതിഷേധം സീതാറാം മിൽ പരിസരത്തേക്ക് മാറ്റി.
ഇതേക്കുറിച്ച് സൂചന ലഭിച്ച പൊലീസ് ശിൽപയെയും അരുണിനെയും മുഖ്യമന്ത്രി എത്തുന്നതിന് മുമ്പുതന്നെ കരുതലായി അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി കടന്നുപോകുന്നതിനിെടയാണ് മറ്റ് രണ്ടുപേർ കാറിനടുത്തേക്ക് കരിങ്കൊടിയുമായി നീങ്ങിയത്. ഇതോടെ അവരെയും കസ്റ്റഡിയിലെടുത്തു. പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങുന്നതുവരെ നഗരത്തിൽ ശക്തമായ പൊലീസ് സാന്നിധ്യം ഉണ്ടായിരുന്നു.
ജിഷ്ണുവിൻെറ മാതാവിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ചയും യൂത്ത് േകാൺഗ്രസുകാർ തൃശൂരിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.