കാസർകോട് പ്രകാശ് ജാവദേക്കർക്ക് നേരെ കരിെങ്കാടി
text_fieldsപെരിയ (കാസർകോട്)∙ കേന്ദ്ര സർവകലാശാലയിലെ ബിരുദദാന ചടങ്ങിനെത്തിയ കേന്ദ്ര മാനവശേഷി വിഭവമന്ത്രി പ്രകാശ് ജാവദേക്കറിനെതിരെ ഡി.വൈ.എഫ്.ഐയുടെ കരിെങ്കാടി. ഡൽഹിയിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ കയ്യേറ്റം ഞചയ്ത സംഭവത്തിന് മറുപടിയായാണ് പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടായത്. ബിരുദദാന ചടങ്ങു നടക്കുന്ന വേദിയിലേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് പിടിച്ചുമാറ്റി. ചടങ്ങ് നടന്ന ഹാളിൽ പിന്നിലിരുന്ന ആറു പ്രവർത്തകർ യച്ചൂരി അനുകൂല മുദ്രാവാക്യം വിളികളുമായി മുന്നോട്ടു വരികയായിരുന്നു. ഉടൻതന്നെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
സി.പി.എം കേന്ദ്ര കമ്മിറ്റി ആസ്‌ഥാനമായ എ.കെ.ജി ഭവനിൽ ഹിന്ദു സേനാ പ്രവർത്തകരാണു സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. പൊളിറ്റ്‌ബ്യൂറോ യോഗ തീരുമാനങ്ങൾ വിശദീകരിക്കാനുള്ള പത്രസമ്മേളനത്തിെൻറ വേദിയിലേക്കു യച്ചൂരി എത്തുന്നതിനു തൊട്ടുമുൻപാണു ഹിന്ദു സേനക്കാരായ ഉപേന്ദ്ര കുമാർ, പവൻ കൗൾ എന്നിവർ പിന്നിൽ നിന്നു ‘സി.പി.എം മൂർദാബാദ്’ എന്നു മുദ്രാവാക്യം വിളിച്ചത്. തുടർന്ന് അക്രമികളും സി.പി.എം ഓഫിസിലെ ജീവനക്കാരും തമ്മിലുണ്ടായ കയ്യാങ്കളിക്കിടെ രണ്ടു പേരിലൊരാൾ യച്ചൂരിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു.
ലോക നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കും -പ്രകാശ് ജാവദേക്കർ
പെരിയ(കാസർകോട്): ഇന്ത്യയിൽ ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുെമന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കർ. കേന്ദ്ര സർവകലാശാലയുശട ബിരുദദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തു സ്ഥാപനങ്ങൾ പൊതുമേഖലയിലും പത്തെണ്ണം സ്വകാര്യ മേഖലയിലുമാണ് സ്ഥാപിക്കുക. ഉന്നത വിദ്യാഭ്യാസ മേഖല പിന്നാക്കാവസ്ഥയിലാണെന്നും ഇത് പരിഹരിക്കാനുളള ശ്രമം മോദി സർക്കാർ തുടങ്ങിശയന്നും മന്ത്രി കൂട്ടിച്ചേർത്തു.
സർവകലാശാല ചാൻസലർ ഡോ. വീരേന്ദ്ര ലാൽ ചോപ്ര, എം.പി പി. കരുണാകരൻ എന്നിവർ സംസാരിച്ചു. വൈസ് ചാൻസലർ വി. ഗോപകുമാർ സ്വാഗതവും മുഹമ്മദുണ്ണി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.