Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ്ലാക്ക്​ ഫംഗസ്​ ...

ബ്ലാക്ക്​ ഫംഗസ്​ പകരുന്ന രോഗമല്ല,​ ചികിത്സയും സഹായവും നല്‍കാന്‍ ഭയപ്പെടേണ്ട - മുഖ്യമന്ത്രി

text_fields
bookmark_border
ബ്ലാക്ക്​ ഫംഗസ്​  പകരുന്ന രോഗമല്ല,​ ചികിത്സയും സഹായവും നല്‍കാന്‍ ഭയപ്പെടേണ്ട - മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: ബ്ലാക്ക്​ ഫംഗസ്​ അഥവാ മ്യൂക്കര്‍മൈകോസിസ് പകരുന്ന രോഗമ​െല്ലന്നും രോഗികൾക്ക്​ ചികിത്സയും സഹായവും നല്‍കാന്‍ ഭയപ്പെടാതെ മറ്റുള്ളവര്‍ തയാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തില്‍ ഇതുവരെ 15 ബ്ലാക്ക്​ ഫംഗസ്​ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

2019 ല്‍ 16 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്​തിരുന്നു. സാധാരണ കണ്ടുവരുന്നതിനെക്കാള്‍ ഇപ്പോഴത്തെ എണ്ണം കൂടുതൽ അ​െല്ലന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.

ബ്ലാക്ക്​ ഫംഗസ് പുതുതായി കണ്ടെത്തിയ രോഗമല്ല. നേരത്തേ തന്നെ ലോകത്ത്​ ഈ രോഗത്തി‍െൻറ 40 ശതമാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത് ഇന്ത്യയിലാണ്​. ഒരുലക്ഷം ആളുകളില്‍ 14 പേര്‍ക്ക് എന്ന നിരക്കിലായിരുന്നു ഇന്ത്യയില്‍ ഈ രോഗം കണ്ടുവന്നിരുന്നത്.

നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിലാണ് ഈ രോഗബാധ പൊതുവില്‍ അപകടകാരിയായി മാറുന്നത്. അവയവമാറ്റ ശസ്ത്രക്രിയക്ക്​ വിധേയമായവരിലും അർബുദ രോഗികളിലും കണ്ടുവരാറുണ്ട്. സ്​റ്റിറോയ്ഡുകളോ പ്രതിരോധശേഷി കുറക്കുന്ന മരുന്നുകളോ ചികിത്സക്കായി ഉപയോഗിക്കുമ്പോള്‍ ഈ രോഗം ഗുരുതരമായി പിടിപെടാം.

ഒരു വശത്തനുഭവപ്പെടുന്ന ശക്തമായ തലവേദന, കണ്ണുകള്‍ക്കു ചുറ്റും ശക്തമായ വേദന, കാഴ്ച മങ്ങുക, മൂക്കില്‍നിന്ന്​ കറുത്ത നിറത്തിലുള്ള ദ്രവം പുറത്തുവരിക എന്നതാണ് ലക്ഷണങ്ങള്‍. പ്രമേഹമുള്ളവര്‍ കൂടുതലായി ശ്രദ്ധിക്കുകയും ഗുരുതരമായ മറ്റു രോഗാവസ്ഥയുള്ള കോവിഡ് രോഗികൾ കരുതലെടുക്കുകയും വേണമെന്ന്​ മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Black fungus
News Summary - Black fungus is not a contagious disease CM
Next Story