Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി. ജയരാജന്...

പി. ജയരാജന് വാങ്ങുന്നത് കറുത്ത ഇന്നോവ ക്രിസ്റ്റ കാർ; 32 ലക്ഷം അനുവദിച്ച് ഉത്തരവ്

text_fields
bookmark_border
പി. ജയരാജന് വാങ്ങുന്നത് കറുത്ത ഇന്നോവ ക്രിസ്റ്റ കാർ; 32 ലക്ഷം അനുവദിച്ച് ഉത്തരവ്
cancel

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി. ജയരാജന് കാർ വാങ്ങാൻ തുക അനുവദിച്ചു. 32,11,792 രൂപ വിലവരുന്ന കറുത്ത ഇന്നോവ ക്രിസ്റ്റ കാറാണ് വാങ്ങുന്നത്.

ജയരാജന്​ പരമാവധി 35 ലക്ഷംരൂപ വിലയുള്ള വാഹനം ഖാദി ബോര്‍ഡ്​ ഫണ്ടിൽനിന്ന് വാങ്ങാൻ നേരത്തേ സർക്കാർ അനുമതി നൽകിയിരുന്നു. ഖാദി ബോർഡ് ചെയർമാൻ കൂടിയായ മന്ത്രി പി. രാജീവിന്‍റെ സാന്നിധ്യത്തിൽ ചേർന്ന യോഗമാണ്​ ഈ തീരുമാനമെടുത്തത്​. ​

ശാരീരിക അവസ്ഥയും സുരക്ഷാ ആവശ്യകതയും പരിഗണിച്ച്​ സുരക്ഷാ സംവിധാനങ്ങളുള്ള കാറാണ് കണ്ണൂർ തോട്ടടയിലെ ഷോറൂമിൽനിന്ന്​ വാങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ കാർ വാങ്ങാനുള്ള തീരുമാനം വിവാദമായിരുന്നു.

കാറുകൾ വാങ്ങുന്നതിന്​ നിയന്ത്രണം ഏർപ്പെടുത്തി ചീഫ്​ സെക്രട്ടറി ഉത്തരവ്​ ഇറക്കിയതിനു​ പിന്നാലെയാണ്​ നാലു മന്ത്രിമാർക്കും ചീഫ്​ വിപ്പിനും പി. ജയരാജനും ജഡ്ജിമാർക്കുമെല്ലാം കാർ വാങ്ങാൻ തീരുമാനമുണ്ടായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P Jayarajaninnova crista
News Summary - Black Innova Crysta car for P. Jayarajan; 32 lakh sanctioned
Next Story