മന്ത്രവാദ മറവില്‍ സ്ത്രീകളെ കബളിപ്പിച്ച് 350 പവന് കവർന്നു; യുവാവ് അറസ്റ്റിൽ
text_fieldsആനക്കര (പാലക്കാട്): മന്ത്രവാദത്തിെൻറ മറവില്‍ സ്ത്രീകളെ കബളിപ്പിച്ച് 350 പവന് സ്വര് ണം കൈക്കലാക്കിയ യുവാവ് അറസ്റ്റിൽ. മലപ്പുറം പുറത്തൂര്‍ പുതുപ്പള്ളി പാലക്കവളപ്പി ല്‍ ഷിഹാബുദ്ദീനെയാണ് (36) തൃത്താല എസ്.ഐ വിപിൻ കെ. വേണുഗോപാലും സംഘവും പിടികൂടിയത്. കപ് പൂര് പറക്കുളത്ത് തുണിക്കട നടത്തുന്ന ഇയാൾ ആനക്കര, കുമ്പിടി, ഉമ്മത്തൂർ, വി.കെ കടവ്, പൊന്നാനി എന്നിവിടങ്ങളിലുള്ള സ്ത്രീകളെ കബളിപ്പിച്ചാണ് സ്വർണം തട്ടിയെടുത്തത്. ഭര്ത്താക്കന്മാര് വിദേശത്തുള്ള വീടുകളിലെ കുടുംബ പ്രശ്നങ്ങള്‍ മനസ്സിലാക്കി സ്ത്രീകളുടെ മൊബൈല്‍ ഫോൺ നമ്പർ തരപ്പെടുത്തും.
തുടർന്ന് മന്ത്രവാദിയായ ഉസ്താദാണ് വിളിക്കുന്നതെന്നും വീട്ടിലെ പ്രശ്നങ്ങള്‍ പരിഹരിച്ചുതരാമെന്നും പറഞ്ഞ് ചെലവിലേക്ക് ഒരാളിൽനിന്ന് 20ഉം 30ഉം പവന് സ്വർണം ആവശ്യപ്പെടും. വീട്ടിലേക്ക് ആളെ പറഞ്ഞയക്കാമെന്നറിയിച്ച ശേഷം ഷിഹാബുദ്ദീന് തന്നെയെത്തി സ്വര്‍ണവുമായി മുങ്ങുകയാണ് പതിവ്. കബളിപ്പിക്കപ്പെട്ട ആനക്കര സ്വദേശിനി തൃത്താല പൊലീസില്‍ നൽകിയ പരാതിയിലായിരുന്നു അന്വേഷണം.
ഇയാൾക്കെതിരെ തിരൂർ, കൽപകഞ്ചേരി സ്റ്റേഷനുകളില്‍ സമാന രീതിയില്‍ 22 ഓളം കേസുകളുണ്ട്.
പറക്കുളം, ആനക്കര മേഖലകളില്‍ നേരത്തേ മാക്സി വില്പന നടത്തിയാണ് ഇവിടെ സ്ത്രീകളെ വലയിലാക്കിയത്. പറക്കുളം ഭാഗത്ത് പലര്‍ക്കും ഇയാൾ സാമ്പത്തികസഹായം നല്‍കിയതായും പറയുന്നു. ഇയാൾ തട്ടിയെടുത്ത 350 പവന് സ്വര്‍ണം എടപ്പാള്‍, കൂറ്റനാട് എന്നിവിടങ്ങളിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് കണ്ടെത്തി. സി.പി.ഒമാരായ ബിജു, റിലേഷ് ബാബു, ധര്‍മേഷ് എന്നിവരും അന്വേഷണത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.