നടി ഷംന കാസിമിനെതിരെ ബ്ലാക്ക് മെയിലിങ്; സമാന്തര അന്വേഷണത്തിനൊരുങ്ങി കേന്ദ്ര ഏജൻസികൾ
text_fieldsകൊച്ചി: നടി ഷംന കാസിമിെൻറ പരാതിയെത്തുടർന്നുള്ള അന്വേഷണം പ്രതികളുടെ സ്വർണക്കടത്ത്, മനുഷ്യക്കടത്ത് ബന്ധങ്ങളിലേക്കും വഴിതിരിഞ്ഞതോടെ സമാന്തര അന്വേഷണത്തിനൊരുങ്ങി കേന്ദ്ര ഏജൻസികളും.
സാമ്പത്തിക കുറ്റകൃത്യങ്ങൾ കൂടുതൽ വെളിപ്പെടുന്ന സാഹചര്യത്തിലാണ് കസ്റ്റംസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.ഐ) വിഭാഗങ്ങൾ അനൗദ്യോഗിക അന്വേഷണത്തിന് തുടക്കംകുറിക്കുന്നത്.
സ്വർണക്കടത്തിന് ഉപയോഗിക്കാൻ ശ്രമിെച്ചന്ന യുവതികളുടെ പരാതിയും മനുഷ്യക്കടത്ത് കേസിൽ പ്രതികൾ അറസ്റ്റിലാവുകയും ചെയ്തതോടെയാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് സാധ്യത തെളിഞ്ഞത്. അനൗദ്യോഗിക അന്വേഷണം ആരംഭിക്കാൻ കസ്റ്റംസിനും ഡി.ആർ.ഐക്കും ബന്ധപ്പെട്ടവരിൽനിന്ന് നിർദേശം ലഭിച്ചിട്ടുണ്ട്.
വിവാഹ ആലോചനയുമായെത്തിയ സംഘം പണം തട്ടാൻ ബ്ലാക്ക്മെയിൽ ചെയ്യുെന്നന്ന പരാതിയാണ് ഷംന കാസിം പൊലീസിന് നൽകിയതെങ്കിലും ഇപ്പോൾ ഇതിനപ്പുറത്തേക്ക് അന്വേഷണം വിപുലമായ അവസ്ഥയിലാണ്.
െവറും ബ്ലാക്ക്മെയിൽ തട്ടിപ്പിനപ്പുറം കേസ് വളർന്നു. ഓരോ ദിവസവും പുതിയ വിവരങ്ങളാണ് അന്വേഷണത്തിെൻറ ഭാഗമായി പുറത്തുവരുന്നത്. ശനിയാഴ്ച പിടിയിലായ മുഖ്യപ്രതിയാണ് മനുഷ്യക്കടത്തിന് നേതൃത്വം നൽകിയതെന്നാണ് കണ്ടെത്തൽ.
ഇതോടെ പൊലീസ് അന്വേഷണത്തിനുപുറമെ മറ്റ് ഏജൻസികളുടെ അന്വേഷണം ഏറക്കുറെ ഉറപ്പായിരിക്കുകയാണ്. സംസ്ഥാന ഏജൻസിയുടെ അന്വേഷണത്തിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ നടന്നതിന് തെളിവു ലഭിച്ചാൽ ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടാറാണ് പതിവ്.
പൊലീസ് നൽകുന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാവും കസ്റ്റംസ്, ഡി.ആർ.ഐ പോലുള്ള ഏജൻസികൾ കേസ് ഏറ്റെടുക്കുക. ഇതിനുള്ള സാധ്യത തെളിഞ്ഞതോടെയാണ് അനൗദ്യോഗിക സമാന്തര അന്വേഷണത്തിന് ഈ ഏജൻസികൾ തുടക്കംകുറിക്കുന്നത്. തെളിവു നശിപ്പിക്കാനുള്ള പഴുതടക്കാനും ഏജൻസികൾ ലക്ഷ്യമിടുന്നുണ്ട്.
രക്ഷപ്പെട്ടത് വലിയ അപകടത്തിൽനിന്ന് -ഷംന
കൊച്ചി: തെൻറ സുരക്ഷയെ കരുതിയാണ് ബ്ലാക്മെയിലിങ് വിഷയത്തിൽ മാതാവ് പരാതി നൽകിയതെന്നും അന്വേഷണത്തിെൻറ ഭീകരത മനസ്സിലാവുമ്പോൾ വലിയ അപകടത്തിൽനിന്നാണ് രക്ഷപ്പെട്ടതെന്നും നടി ഷംന കാസിം. ഹൈദരാബാദിലുള്ള നടി കേസുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു.
അൻവർ അലി, മുഹമ്മദ് അലി എന്നീ വ്യാജ പേരുകളിലാണ് പ്രതികൾ സമീപിച്ചത്. പിടിയിലായ റഫീഖോ, ഷഫീഖോ ആരാണ് തന്നോട് ഫോണിലൂടെ സംസാരിച്ചതെന്ന് ഇപ്പോഴും അറിയില്ല. ആരാണ് തട്ടിപ്പുസംഘത്തിനുവേണ്ടി തങ്ങളോടെല്ലാം സംസാരിച്ചതെന്ന് അറിയില്ല.
ഏറെ വിദഗ്ധമായാണ് കൈകാര്യം ചെയ്തത്. തികച്ചും ആസൂത്രിതമായിരുന്നു എല്ലാം. കോഴിക്കോട് സ്വദേശികളെന്ന നിലയിലാണ് അവർ പിതാവിനെയും സഹോദരനെയും സമീപിച്ചത്. അവർ തന്ന കോഴിക്കോട്ടെ വിലാസം ശരിയാണെന്ന് മനസ്സിലായെങ്കിലും ലോക്ഡൗണായതിനാൽ താമസക്കാരെക്കുറിച്ച് അന്വേഷിക്കാനായില്ല.
പയ്യെൻറ മാതാപിതാക്കൾ വീട്ടിലേക്ക് വന്നോട്ടെയെന്നാണ് ചോദിച്ചത്. മാന്യമായ ഇടപെടലായതിനാൽ വീട്ടിൽ വരുന്നത് വിലക്കിയില്ല. എന്നാൽ, രക്ഷിതാക്കൾക്കു പകരം മുന്നിലേക്കെത്തിയവരെ കണ്ടപ്പോൾ സംശയം തോന്നി.
രമേശ്, ശരത് എന്നീ പേരുള്ള ഡ്രൈവർമാരും ഉണ്ടായിരുന്നു. വീട്ടിൽ കയറി ആക്രമിക്കാനായിരുന്നു പ്ലാൻ എന്ന് ഇപ്പോൾ സംശയിക്കുന്നു. വീട്ടിൽ ആ സമയത്ത് ഒരുപാടാളുകൾ ഉള്ളതിനാലാകണം, അവർ അതിൽനിന്ന് പിന്മാറിയെതന്നാണ് കരുതുന്നത്- ഷംന കാസിം പറഞ്ഞു. നടി തിരിച്ചെത്തിയശേഷം അന്വേഷണസംഘം മൊഴിയെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.