ബ്ലാക്ക് മാൻ: പരാതി പൊലീസ് ഉചിതമായി തീർപ്പാക്കണം -ൈഹകോടതി
text_fieldsകൊച്ചി: തൃശൂർ ജില്ലയിലെ പല ഭാഗങ്ങളിലും രാത്രികാലത്ത് ഭീതിപ്പെടുത്തുന്ന രൂപഘടന യോടെ അജ്ഞാത മനുഷ്യൻ (ബ്ലാക്ക് മാൻ) ചുറ്റിക്കറങ്ങുെന്നന്ന പരാതിയിൽ ഉചിത തീരുമാനമെടുക്കാൻ നിർദേശിച്ച് ഹരജി ഹൈകോടതി തീർപ്പാക്കി. വടക്കേക്കാട്, ഗുരുവായൂർ, കുന്നംകുളം മേഖലകളിൽ അജ്ഞാതനെ കണ്ടെന്ന് വ്യാപക പരാതിയുള്ള സാഹചര്യത്തിൽ ഫലപ്രദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പുന്നയൂർക്കുളം സ്വദേശി രാജേഷ് എ. നായർ നൽകിയ ഹരജിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
ഏപ്രിൽ മൂന്നിന് ഡി.ജി.പി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും വേണ്ട നടപടിയുണ്ടായില്ലെന്ന് ഹരജിയിൽ പറയുന്നു. ഭീതി പരത്തുന്ന അജ്ഞാതനെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കാര്യക്ഷമമായ അന്വേഷണത്തിന് നിർദേശിക്കണമെന്നായിരുന്നു ഹരജിക്കാരെൻറ ആവശ്യം. അതേസമയം, എല്ലാ അന്വേഷണവും നടത്തിയിട്ടും പരാതി സത്യമാണെന്ന് തെളിയിക്കുന്ന ഒരു തെളിവും ലഭിച്ചില്ലെന്ന് കുന്നംകുളം അസി. പൊലീസ് കമീഷണർ ടി.എസ്. സിനോജ് സത്യവാങ്മൂലത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.