കള്ളനോട്ടടി കേസ്: ഒരാൾ കൂടി അറസ്റ്റിൽ
text_fieldsകൊടുങ്ങല്ലൂർ: ശ്രീനാരായണപുരം അഞ്ചാം പരുത്തിയിൽ ബി.ജെ.പി പ്രാദേശിക നേതാവിെൻറ വീട്ടിൽ നിന്നും കള്ളനോട്ടടി യന്ത്രവും വ്യാജനോട്ടുകളും കണ്ടെടുത്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ശ്രീനാരായണപുരം പോത്തൻകാവിൽ നവീൻ(38) ആണ് അറസ്റ്റിലായത്. ദേശമംഗലം പഞ്ചായത്ത് ജീവനക്കാരനായ നവീൻ ലീവിലാണ്.
കേസിലെ രണ്ടാം പ്രതിയായ രാജീവിനെ മൂന്നാം പ്രതിയും തൃശൂർ എൽ തുരുത്ത് സ്വദേശി അലക്സ് ഡേവിസിെൻറ വീട്ടിൽ ഒളിപ്പിച്ചതിനാണ് അറസ്റ്റ്. രാജീവിനെ തൃശൂരിലേക്ക് കൊണ്ടുപോയ നവീെൻറ കാറും പൊലീസ് കണ്ടെടുത്തു. ശ്രീനാരായണപുരത്തെ നവീെൻറ വീട്ടിൽ പൊലീസ് തെരച്ചിൽ നടത്തി.
യുവമോർച്ച നേതാവ് രാജീവ് ഏരാശേരിയും സഹോദരനായ യുവമോർച്ച പ്രവർത്തകൻ രാഗേഷ് ഏരാശേരിയും വീട്ടിൽ വെച്ച് കള്ളനോട്ടടിക്കുന്നതായാണ് പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് ഒന്നും രണ്ടും പ്രതികൾ പൊലീസിന് മൊഴി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.