80 ലക്ഷം രൂപയുടെ കുഴൽപണവുമായി ഒരാൾ അറസ്റ്റിൽ
text_fieldsബദിഡുക്ക: ആദൂർ ചെക്ക്പോസ്റ്റിൽ എക്‌സൈസ് പരിശോധനക്കിടെ 80 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. കർണാടക കെ.എസ് .ആർ.ടി.സി ബസിൽ ആദൂർ ചെക്ക്പോസ്റ്റ് വഴി കേരളത്തിലേക്ക് വരുകയായിരുന്ന മഹാരാഷ്ട്ര സ്വദേശിയാണ് വെള്ളിയാഴ ്ച പുലർച്ച പിടിയിലായത്. മഹാരാഷ്ട്ര സത്താര ദേവപൂരിലെ മയൂര്‍ ഭരത് ദേശ്മുഖാണ് (23) അറസ്റ്റിലായത്.
മദ്യക ്കടത്ത് പിടികൂടാൻ ബദിയഡുക്ക എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ ടി.വി. രാമചന്ദ്രനും സംഘവും നടത്തിയ പരിശോധനയിലാണ ് പണം കണ്ടെത്തിയത്്. ഭരത് ദേശ്മുഖിെൻറ കൈവശമുണ്ടായിരുന്ന തുണിസഞ്ചിയിലാണ് 80 ലക്ഷം രൂപ സൂക്ഷിച്ചിരുന്നത്. 2000 രൂപയുടെ 40 കെട്ടുകളായാണ് പണമുണ്ടായിരുന്നത്. ബംഗളൂരുവിലെ ധനൂജി യാദവ് നല്‍കിയ പണം കോഴിക്കോട്ടുള്ള സച്ചിന്‍ കേദാര്‍ എന്നയാള്‍ക്ക് നല്‍കാനാണ് കൊണ്ടുവന്നതെന്ന് യുവാവ് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് മൊഴിനൽകി.
ഒരുമാസം മുമ്പും കോഴിക്കോട്ട് 80 ലക്ഷം രൂപ എത്തിച്ചിരുന്നതായും കാസര്‍കോട്ടെ ഒരു ജ്വല്ലറിയിലും പണം നല്‍കിയിരുന്നതായും മൊഴിനല്‍കിയിട്ടുണ്ട്. പ്രതിയെ ആദൂര്‍ പൊലീസിന് കൈമാറി. പ്രിവൻറിവ് ഓഫിസര്‍ സന്തോഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി.വി. സജിത്ത്, പ്രഭാകരന്‍, വിനോദ്, ഡ്രൈവര്‍ എം.കെ. രാധാകൃഷ്ണന്‍ എന്നിവരും പരിശോധകസംഘത്തില്‍ ഉണ്ടായിരുന്നു.
കര്‍ണാടകയില്‍നിന്ന് മദ്യം, കഞ്ചാവുകടത്ത് എന്നിവ വ്യാപകമാണെന്നും പരിശോധന കര്‍ശനമാക്കണമെന്നുമുള്ള ഡെപ്യൂട്ടി കമീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു എക്‌സൈസ് കാവൽ ഏർപ്പെടുത്തിയത്. ഒരുമാസം മുമ്പും ആദൂര്‍ ചെക്ക്പോസ്റ്റില്‍ 45 ലക്ഷം രൂപയുടെ കുഴല്‍പണം പിടിച്ചിരുന്നു. പെർള ചെക്ക്പോസ്റ്റ് വഴിയും കുഴൽപണം വരുന്നതായി സംശയമുണ്ട്. എന്നാൽ, സ്ഥിരപരിശോധനക്ക് സംവിധാനമില്ലാത്തതിനാൽ കേരളത്തിലേക്ക് കുഴൽപണം ഒഴുകുന്നത് തടയാനാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.