കെ.എസ്.എഫ്.ഇയിൽ കള്ളപ്പണ നിക്ഷേപ സൂചന
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.എഫ്.ഇ ചിട്ടികളിൽ വ്യാപകമായി കള്ളപ്പണം നിക്ഷേപിക്കുന്നെന്ന സംശയത്തിൽ വിജിലൻസ്. കെ.എസ്.എഫ്.ഇയുടെ 40ഒാളം ശാഖകളിൽ വിജിലൻസ് നടത്തിയ 'ഒാപറേഷൻ ബചത്' മിന്നൽ പരിശോധനയിലാണ് തെളിവുകൾ ലഭിച്ചത്.
ചിട്ടികളിൽ വ്യാപകമായി തട്ടിപ്പ് നടക്കുന്നെന്ന നിലയിലുള്ള പരാതികൾ ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് വിജിലൻസ് ഡയറക്ടർ സുദേഷ്കുമാറിെൻറ നിർദേശാനുസരണം വിജിലൻസ് മിന്നൽ പരിശോധന നടന്നത്. ചിട്ടികളുടെ നടത്തിപ്പിൽ നിയമം വ്യാപകമായി ലംഘിക്കപ്പെടുന്നെന്ന് പരിശോധനയിൽ കണ്ടെത്തിയതായി വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.
പ്രതിമാസം രണ്ട് ലക്ഷം രൂപ വീതം ചിട്ടിയിൽ നിക്ഷേപിക്കുന്നവരുണ്ടെന്ന് രേഖകൾ പരിശോധിച്ചതിൽനിന്ന് കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ ഒരു ബ്രാഞ്ചിൽ ഒരാൾ പ്രതിമാസം വിവിധ ചിട്ടികളിലായി ഒമ്പത് ലക്ഷവും മറ്റൊരാൾ നാലര ലക്ഷവും നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ഇവരുടെ വിശദാംശങ്ങൾ വിജിലൻസ് കെണ്ടടുത്തിട്ടുണ്ട്. നികുതി അടക്കുന്നതിൽനിന്ന് രക്ഷപ്പെടുന്നതിനുൾപ്പെടെ ഇൗ ചിട്ടികൾ ഉപയോഗിക്കുന്നെന്ന സംശയവും വിജിലൻസ് പ്രകടിപ്പിക്കുന്നുണ്ട്. മിക്ക ബ്രാഞ്ചുകളിലും ചിട്ടികളുടെ പേരിൽ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.
പൊള്ളച്ചിട്ടികളുടെ പേരിൽ കെ.എസ്.എഫ്.ഇയുടെ തനത് ഫണ്ട് തന്നെ നഷ്ടപ്പെടുത്തുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് 40 പേരുൾപ്പെട്ട ചിട്ടിയിൽ 25 പേരെ മാത്രം ഉൾെപ്പടുത്തി നറുക്കെടുപ്പ് ആരംഭിക്കുകയും ബാക്കി 15 പേരുകൾ വ്യാജമായി ഉപയോഗിക്കുകയും അവരുടെ പണം തനത് ഫണ്ടിൽനിന്ന് ഇതിൽ നിക്ഷേപിക്കുകയാണെന്നുമാണ് പരിശോധനയിൽ കണ്ടെത്തിയതെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.
പലയിടങ്ങളിലും നടത്തിയ പരിേശാധനകളിൽ 20ലധികം ചിട്ടികളിൽ ചേർന്നിട്ടുള്ളവർ നിരവധിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാർ തങ്ങൾ ജോലി ചെയ്യുന്ന ബ്രാഞ്ചുകളിലെ ചിട്ടികളിൽ ചേരരുതെന്നാണ് വ്യവസ്ഥയെങ്കിലും അതൊക്കെ ലംഘിച്ച് പല ജീവനക്കാരും സ്വന്തം ബ്രാഞ്ചുകളിൽ നിരവധി ചിട്ടികളിൽ ഒരേസമയം ചേർന്നിട്ടുണ്ടെന്നും പരിശോധനയിൽ കെണ്ടത്തിയിട്ടുണ്ട്.
റവന്യൂ റിക്കവറി നടപടികളിൽ ഗുരുതര വീഴ്ചയാണുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ ഒരു ബ്രാഞ്ചിൽ മാത്രം 1.86 കോടി രൂപയുടെ റവന്യൂ റിക്കവറി നടപടികളിൽ ഒരു തുടർനടപടികളും കൈക്കൊണ്ടിട്ടില്ല. പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ച് വിശദമായ പരിശോധന നടത്തി വരികയാണെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.