കള്ളപ്പണ ഇടപാട്: സന്തോഷ് ഈപ്പനെ ഇ.ഡി പ്രതിചേർത്തു
text_fieldsകൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവന പദ്ധതിയുടെ നിർമാണവുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണ ഇടപാടിൽ യൂനിടാക് ഉടമ സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) കേസ് രജിസ്റ്റർ ചെയ്തു. ഡോളർ കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി. യു.എ.ഇ റെഡ് ക്രസൻറ് ലൈഫ് മിഷൻ പദ്ധതിക്കായി സംഭാവന നൽകിയ 18.5 കോടി രൂപയിൽ 3.8 കോടി രൂപ ഡോളറാക്കി കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് കൈമാറിയത് സന്തോഷ് ഈപ്പനാണെന്നാണ് ആരോപണം.
സന്തോഷ് ഈപ്പൻ നൽകിയ ഉറപ്പിെൻറ അടിസ്ഥാനത്തിൽ ലൈഫ് മിഷൻ കരാറിൽ കോൺസുൽ ജനറൽ ഒപ്പുവെച്ച 2019 ആഗസ്റ്റ് ഒന്നിന് തന്നെ യൂനിടാകിെൻറ വൈറ്റിലയിലുള്ള രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് 7.5 കോടി കൈമാറി. ഈ തുക അന്ന് തന്നെ പിൻവലിച്ച് അതിൽ 3.8 കോടി രൂപ ഡോളറാക്കി കോൺസുൽ ജനറലിന് കൈമാറി. വൈകാതെ കേസിൽ ഇ.ഡി സന്തോഷ് ഈപ്പനെ ചോദ്യം ചെയ്യും. അറസ്റ്റിലേക്ക് നീങ്ങിയാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനും അപേക്ഷ നൽകും. സി.ബി.ഐ രജിസ്റ്റർ ചെയ്ത ലൈഫ് മിഷൻ കേസിലും സന്തോഷ് ഈപ്പൻ പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.