ഒരു കോടിയുടെ കുഴൽപണവുമായി രണ്ട് പേർ അറസ്റ്റിൽ
text_fieldsപെരിന്തൽമണ്ണ: ഒരു കോടിയുടെ കുഴൽപണവുമായി രണ്ട് പേർ പെരിന്തൽമണ്ണ പൊലീസിെൻറ പിടിയിലായി. കുഴിമണ്ണ കിഴിശ്ശേരി പനങ്ങോട്ടിൽ മുജീബ് റഹ്മാൻ (38), മൊറയൂർ കാട്ടിപ്പരുത്തി മുഹമ്മദ് ബഷീർ (47) എന്നിവരെയാണ് പെരിന്തൽമണ്ണ ഡിവൈ.എസ്.പി മോഹനചന്ദ്രൻ, സി.െഎ ടി.എസ്. ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
1,01,50,000 രൂപയും പിടിെച്ചടുത്തു. 2,000, 500 രൂപയുടെ നോട്ടുകെട്ടുകളാണ് പിടിച്ചെടുത്തത്. പെരിന്തൽമണ്ണ ടൗണിൽ വാഹന പരിശോധനക്കിടെ കൈകാണിച്ചിട്ടും നിർത്താതെ പോയ കാർ അങ്ങാടിപ്പുറത്ത് തടഞ്ഞ് നിർത്തി പരിശോധിച്ചതിലാണ് മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന പണം പിടിച്ചെടുത്തത്. കാറിെൻറ മുൻഭാഗത്ത് സീറ്റിനടിയിൽ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു പണം. കോയമ്പത്തൂർ ഭാഗത്ത് നിന്ന് വള്ളുവമ്പ്രം, വേങ്ങര, കൊടുവള്ളി എന്നീ മേഖലയിൽ വിതരണത്തിനായി കൊണ്ടുപോവുകയായിരുന്നുവെന്ന് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.
വിവിധ കേസുകളിലായി പത്ത് കോടിയുടെ നിരോധിത കറൻസി പിടികൂടിയതുമായി ബന്ധപ്പെട്ട കേസിൽ വിതരണക്കാരെ കുറിച്ചുള്ള അന്വേഷണത്തിെൻറ ഭാഗമായാണ് വാഹന പരിശോധനയും തുടർന്ന് കുഴൽപണം പിടച്ചെടുത്തതെന്നും പൊലീസ് പറഞ്ഞു. എസ്.െഎ ഖമറുദ്ദീൻ, എ.എസ്.െഎ മോഹൻദാസ്, വിജയകുമാർ, അഷ്റഫ്, ദിനേഷ്, അജീഷ്, പ്രമോദ്, അനൂപ്, പ്രബേഷൻ എസ്.െഎ എം.ബി. രാജേഷ്, അഡീഷനൽ എസ്.െഎ നരേന്ദ്രൻ, എൻ.വി. ഷബീർ എന്നിവരടങ്ങിയ സംഘമാണ് പണം പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.