45 ലക്ഷം നൽകിയില്ലെങ്കിൽ മകനെ കൊല്ലുമെന്ന് വ്യവസായിക്ക് ഭീഷണി
text_fieldsകൊച്ചി: 15 ദിവസത്തിനകം 45 ലക്ഷം രൂപ നൽകിയില്ലെങ്കിൽ മകനെ കൊലപ്പെടുത്തുമെന്ന് കൊച്ചിയിലെ വ്യവസായിക്ക് ഭീഷണി. തിരുവനന്തപുരത്തെ ഗുണ്ടത്തലവൻ കരാേട്ട ജോണിയാണ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ബിസിനസ് തർക്കം തീർക്കാൻ ക്വേട്ടഷൻ ഏറ്റെടുത്താണ് വ്യവസായിയെ ജോണി ഫോണിൽ വിളിച്ചതെന്ന് പറയുന്നു. തിരുവനന്തപുരത്ത് പൊലീസുകാരനെ കുത്തിയതടക്കം നിരവധി കേസിൽ പ്രതിയാണ് ജോണി.
15 ദിവസത്തിനകം പണം നൽകിയില്ലെങ്കിൽ വിദ്യാർഥിയായ മകനെ കൊലപ്പെടുത്തുമെന്നും ആറേഴുവർഷംകൂടി ജയിലിൽ കിടക്കാൻ മടിയില്ലെന്നുമാണ് ഭീഷണി. മകൻ എവിടെ പോകുെന്നന്നും എപ്പോൾ വരുെന്നന്നുമുള്ള വിവരങ്ങൾ വാഹനത്തിെൻറ നമ്പർ സഹിതം ശേഖരിച്ചിട്ടുണ്ടെന്നും ഫോൺ സന്ദേശത്തിൽ പറയുന്നു. ഭീഷണിയെക്കുറിച്ച് ഒരാഴ്ച മുമ്പ് ഡി.ജി.പിക്ക് വിശദ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.