കളമശേരി സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ
text_fieldsകളമശേരി സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. ഏറെ ഗൗരവത്തോടെയാണ് ഈ സംഭവത്തെ കാണുന്നുണ്ട്. ഇതിനകം തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേന്ദ്ര അന്വേഷണ ഏജൻസികളെ നിയോഗിച്ച് കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമായി ഫോണിൽ സംസാരിച്ചു. ഇന്ന്, പ്രഥമ പരിഗണന കൊടുക്കേണ്ടത്, പരിക്കേറ്റവരുടെ ചികിത്സക്കാണ്. മറ്റുള്ള കാര്യങ്ങൾ അന്വേഷണ ഏജൻസികൾ കണ്ടെത്തും.
ഡി.ജി.പി തന്നെ ബോംബ് സ്ഫോടനമാണെന്ന് പറഞ്ഞു കഴിഞ്ഞു. ക്രൈസ്തവ കൂട്ടായ്മകൾക്കെതിരെ ഇത്തരം ആക്രമണം നടത്തിയത് ആരാണെന്ന് പുറന്ന് വരേണ്ടതുണ്ട്. സമ്മേളന നടക്കുന്ന സ്ഥലത്തെ കുറിച്ച് സംസ്ഥാന സർക്കാർ ഏജൻസികൾക്ക് മുന്നറിവ് ഉണ്ടായിരുന്നോ, എന്ത് നടപടികൾ സ്വീകരിച്ചുവെന്നതൊക്കെ പിന്നീട് പുറത്ത് വരുമെന്ന് വി. മുരളീധരൻ പറഞ്ഞു.
കളമശേരിയിലെ സ്ഫോടനം ഏറെ ഗൗരവത്തോടെ കാണുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി കേരളം ഒന്നടങ്കം മുന്നോട്ടുപോകുമ്പോൾ ജനശ്രദ്ധ തിരിക്കാൻ കഴിയുന്ന സംഭവം. ഈ വിഷയത്തിൽ കർശനമായ നിലപാടെടുക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
ജനാധിപത്യബോധമുള്ള മനുഷ്യർ ഒറ്റക്കെട്ടായി ഈ സംഭവത്തെ അപലപിക്കണം. ആസൂത്രിതമാണെന്ന് പറയാനായിട്ടില്ല. മുൻവിധിയോടെ വിഷയത്തെ സമീപിക്കേണ്ടതില്ല. എന്താണ് സംഭവമെന്ന് അന്വേഷിക്കട്ടെയെന്നും ഗോവിന്ദൻ പറഞ്ഞു.
കളമശ്ശേരിയിലെ കൺവൻഷൻ സെൻററിൽ സ്ഫോടനമുണ്ടായതിന് പിന്നാലെ സംസ്ഥാനത്ത് ജാഗ്രതനിർദേശം. എറണാകുളത്തും തൃശൂരും അതീവ ജാഗ്രത പുലർത്താനാണു സംസ്ഥാന പൊലീസിെൻറ നിർദേശം. പ്രധാന റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കാനും നിർദേശം നൽകി. തീവ്രവാദ വിരുദ്ധ സ്ക്വാഡും ഫോറൻസിക് വിദഗ്ധരും കളമശേരിയിലെത്തി പരിശോധന നടത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.