ചോമ്പാല പൊലീസ് സ്റ്റേഷൻ വളപ്പില്‍ സ്ഫോടനം
text_fieldsവടകര: ചോമ്പാല പൊലീസ് സ്റ്റേഷന് പിന്‍ഭാഗത്തെ ശുചിമുറിക്ക് സമീപം സ്ഫോടനം. വെള്ള ിയാഴ്ച രാവിലെ 10.40ഓടെയാണ് മാലിന്യം കൂട്ടിയിട്ട സ്ഥലത്ത് ഉഗ്രശബ്ദത്തോടെ സ്ഫോടനം നടന്നത്. ഇതിനെത്തുടര്‍ന്ന് ശുചിമുറിയോട് ചേര്‍ന്നുള്ള തൊണ്ടിമുതല്‍ സൂക്ഷിക്കുന്ന മുറിക്ക് സമീപം വലിയ കുഴി പ്രത്യക്ഷപ്പെട്ടു. മുറിയുടെ മേല്‍ഭാഗത്തെ ബീം തകര്‍ന്ന് അപകടാവസ്ഥയിലായി. ഗ്രില്‍സ് പൊട്ടിയ നിലയിലാണ്. സ്റ്റേഷെൻറ പിന്‍ഭാഗത്തെ മതിലിന് വിള്ളലുണ്ടായി.
സ്റ്റേഷന് കെട്ടിടത്തിെൻറ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന അഴിയൂര്‍ കൃഷിഭവെൻറ ജനല്‍ ചില്ലുകള്‍ തകരുകയും പിന്‍ഭാഗത്ത് കൂട്ടിയിട്ട മാലിന്യത്തിന് തീപിടിക്കുകയും ചെയ്തു. ശുചിമുറിക്ക് തൊട്ടടുത്താണ് പൊലീസുകാരുടെ വിശ്രമ മുറി. സ്ഫോടനം നടക്കുന്ന സമയത്ത് ഇവിടെ ആരുമില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. സ്റ്റേഷന് സമീപത്തെ അര്‍ഫാത്തില്‍ ഹസ്സന്‍കുട്ടി, സുറാത്ത് ഹൗസില്‍ ജാഫര്‍, നാസ് ഹൗസില്‍ ഇഖ്ബാല്‍ എന്നിവരുടെ വീടുകളുടെ ജനല്‍ ചില്ലുകൾ തകർന്നു. വീട്ടുപകരണങ്ങള്‍ക്കും നാശം സംഭവിച്ചു.
ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, ഫയര്‍ഫോഴ്സ് അടക്കമുള്ള സംഘം സ്ഥലത്തെത്തി. പൈപ്പ് ബോംബിേൻറെതന്ന് തോന്നിക്കുന്ന അവശിഷ്ടങ്ങള്‍ പരിശോധനയില്‍ കെണ്ടത്തിയിട്ടുണ്ട്. വടകര ഡി.വൈ.എസ്.പി സി.കെ. ചന്ദ്രന് അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സ്റ്റേഷനിെലത്തി. പൊലീസ് സ്റ്റേഷന് വളപ്പില്‍ നടന്ന സ്ഫോടനം നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. ഉഗ്രസ്ഫോടനം നടന്നിട്ടും സംഭവം ലഘൂകരിക്കാൻ പടക്കമാണ് പൊട്ടിയെതന്ന രീതിയിൽ ചില കേന്ദ്രങ്ങള്‍ നടത്തുന്ന പ്രചാരണത്തില്‍ പരക്കെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മുമ്പ് പിടികൂടിയ ഗണ്‍പൗഡര്‍ ചുടുപിടിച്ച് പൊട്ടിയതാവാമെന്നാണ് പൊലീസിെൻറ പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ ചോമ്പാല പൊലീസും, സ്പെഷല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.