ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിൽനിന്ന് പുറത്തുവരുന്നത് മണ്ടത്തങ്ങൾ –മുഖ്യമന്ത്രി
text_fieldsകൊല്ലം: ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിൽനിന്ന് പുറത്തുവരുന്നത് മണ്ടത്തങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുരാണ കഥാപാത്രങ്ങള്‍ക്കും സംഭവങ്ങള്‍ക്കും ശാസ്ത്രീയ തെളിവുണ്ടെന്ന് പ്രചരിപ്പിച്ച് രാജ്യത്തിെൻറ പാരമ്പര്യം ഉറപ്പിക്കാനാണ് അക്കാദമിക് മേഖലയിലുള്ളവര്‍ പോലും മത്സരിക്കുന്നതെന്ന് കൊല്ലം ഫാത്തിമാ മാതാ നാഷനൽ കോളജിൽ കേരള ശാസ്ത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
കൗരവർ ടെസ്റ്റ് ട്യൂബ് ശിശുക്കളാണ്, കർണെൻറ ജനനത്തിന് ജനിതക ശാസ്ത്രവുമായി ബന്ധമുണ്ട്, പ്ലാസ്റ്റിക് സർജറിക്ക് ഉദാഹരണമാണ് ഗണപതി, പരിണാമ സിദ്ധാന്തത്തെക്കാൾ മികച്ചതാണ് ദശാവതാരം. ഇങ്ങനെ ഐതിഹ്യങ്ങളെ ശാസ്ത്രവുമായി കൂട്ടിക്കലര്‍ത്താനുള്ള ശ്രമം ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്നുപോലും ഉണ്ടാവുകയാണ്. ജ്യോതിശാസ്ത്രത്തെ തള്ളിപ്പറയുന്നവർ ജ്യോതിഷത്തെ പിന്തുണക്കുന്നു.
കേരളത്തിെൻറ കരുത്തായിരുന്ന ശാസ്ത്രബോധവും യുക്തിചിന്തയും കൈമോശം വന്നു. മാന്ത്രിക ഏലസിെൻറയും ബാധ ഒഴിപ്പിക്കലിെൻറയും പിന്നാലെ സാക്ഷരകേരളവും പോകുകയാണ്. നമ്മുടെ പ്രത്യേകതകളായിരുന്ന അന്ധമായി വിശ്വസിക്കാനുള്ള വിസമ്മതം, പരീക്ഷണവ്യഗ്രത തുടങ്ങിയവയെല്ലാം കൈമോശം വന്നുകൊണ്ടിരിക്കുകയാണ്.
ഇതിനെതിരെ ശാസ്ത്രലോകത്തുനിന്ന് വേണ്ടരീതിയിൽ പ്രതിഷേധമുയരുന്നുണ്ടോ എന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിെൻറ പുനർനിർമിതിക്ക് ശാസ്ത്ര- സാങ്കേതികവിദ്യ എങ്ങനെ ഉപേയാഗപ്പെടുത്താം എന്ന വിഷയത്തിൽ ശാസ്ത്ര കോൺഗ്രസിൽ ഉരുത്തിരിയുന്ന ആശയങ്ങൾ ഉപകാരപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, മേയർ വി. രാജേന്ദ്രബാബു, എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ എം. മുകേഷ്, എം. നൗഷാദ്, ഫാത്തിമ മാതാ കോളജ് പ്രിൻസിപ്പൽ വിൻെസൻറ് ബി. നെറ്റോ സയൻസ് കോൺഗ്രസ് ജനറൽ കൺവീനർ ഡോ.എസ്. പ്രദീപ് കുമാർ, ചെയർമാൻ സി.ടി.എസ്. നായർ, പ്രസിഡൻറ് ഡോ. സുരേഷ് ദാസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.